
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ നഗരത്തിലെ ഏറ്റവും വലിയ സാംസ്കാരിക സമുച്ചയം
അംബരചുംബികളായ കെട്ടിടങ്ങളെക്കൊണ്ടും വിനോദ കേന്ദ്രങ്ങളെക്കൊണ്ടും മാത്രമല്ല ദുബൈ നമ്മെ വിസ്മയിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ക്കപ്പുറം അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന കേന്ദ്രങ്ങളുണ്ട് ഇവിടെ…മലയാളികള്‍ക്ക് ഇന്ന് വായനാ ദിനം. പുസ്തക പ്രേമികള്‍ക്കായി ദുബൈ നഗരത്തില്‍ വലിയൊരു ലൈബ്രറിയുണ്ട്, മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. ദുബൈ ജദ്ദാഫിലുള്ള ഈ കൂറ്റന്‍ ലൈബ്രറിയുടെ അകത്തളങ്ങള്‍ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അതൊന്ന് കാണേണ്ടത് തന്നെയാണ്. കുടുംബ സമേതം ഉല്ലാസ കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിക്കുന്ന നമ്മള് അക്ഷരങ്ങളെ സംരക്ഷിക്കുന്ന ഈ സൗധത്തെക്കുറിച്ച് അല്പം അറിയാം.
2022 ജൂണിലാണ് ഈ ലൈബ്രറി പൊതുസമൂഹത്തിനായി തുറന്നു കൊടുത്തത്. ഏഴ് നിലകളിലായി 6,50,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഈ കൂറ്റന്‍ ലൈബ്രറിയില്‍ അച്ചടി, ഡിജിറ്റല്‍, ഓഡിയോ ഫോര്‍മാറ്റില്‍ 4.5 മില്യന്‍ പുസ്തകങ്ങളുണ്ട്. ഒരു ബില്യന്‍ ദിര്‍ഹം ചെലവഴിച്ച് പൂര്‍ത്തീകരിച്ചിട്ടുള്ള ഈ ലൈബ്രറി ദുബൈ നഗരത്തിലെ ഏറ്റവും വലിയ സാംസ്കാരിക നിര്‍മ്മിതിയാണ്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മീഡിയാ സെന്റര്‍, അറബിക് ലൈബ്രറി, രാജ്യാന്തര ലൈബ്രറി, പബ്ലിക് ലൈബ്രറി, ബിസിനസ് ലൈബ്രറി, യൂത്ത് ലൈബ്രറി, ചില്‍ഡ്രന്‍സ് ലൈബ്രറി, ഫാമിലി ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ എന്നിവ അടങ്ങിയതാണ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. ഇതിനകത്തുള്ള വൈവിധ്യമാര്‍ന്ന പുസ്തക സമ്പത്തും അകത്തളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ ശാന്തതയും ഏത് പുസ്തക പ്രേമിയെയും ആകര്‍ഷിക്കും…. ദുബൈ മെട്രോ ഗ്രീന്‍ ലൈനില്‍ ക്രീക്ക് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ നടക്കാവുന്ന ദൂരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
ഉമ്മുല്‍ഖുവൈന്‍- തീരങ്ങളുടെ മാതാവ്
സലാലയില്‍ ശരത്കാലം
1 Comment
CVM Bava Vengara
Wish you all Success