27 മില്യണ്‍ ഫോളോവേഴ്സ്
കൊളോണ്‍: ഫുട്ബോൾ പോരാട്ടത്തിൽ സ്കോട്ട്ലൻ്റ് – സ്വിറ്റ്സര്‍ലന്‍ഡ് മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയില്‍ എത്തി. സ്കോട്ട് മക്ടോമിനായുടെ ഗോളിന് ഷെര്ദാന് ഷാക്കിരിയിലൂടെയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിന്റെ തിരിച്ചടി. എത്രയോ നല്ല അവസരങ്ങള്‍ ഉണ്ടായിട്ടും രണ്ടു ടീമുകളും അത് നഷ്ടപ്പെടുത്തുകയാണുണ്ടായത്. രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള സ്കോട്ട്ലന്‍ഡിന് ഒരു പോയന്റാണുള്ളത്. ജര്‍മനിയുമായുള്ള അവസാന വട്ട മത്സരം തോല്‍ക്കാതിരുന്നാല്‍ സ്വിസ് ടീമിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനേയേക്കും..