
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: അടുത്ത തലമുറയിലെ നേതാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സംരംഭത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് തുടക്കം കുറിച്ചു. വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും യുവ പ്രതിഭകളെ ശാക്തീകരിക്കാനുള്ള ഒരു വേദി ഒരുക്കാന്‍ സായിദ് വിദ്യാഭ്യാസ ഫൗണ്ടേഷന് രാജ്യത്തെ സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
‘മറ്റുള്ളവരെ സേവിക്കുന്നതിലൂടെ മനുഷ്യരാശിയെ ഒന്നിപ്പിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ശൈഖ് സായിദിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സായിദ് വിദ്യാഭ്യാസ ഫൗണ്ടേഷന്റെ തുടക്കം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കാന്‍ കൂട്ടായ പരിഹാരങ്ങള്‍ തേടാന്‍ യുവ നേതാക്കളെ പ്രാപ്തരാക്കും,ശൈഖ് മുഹമ്മദ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. മാനവികതയുടെ പുരോഗതിക്കായി വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിലൂടെ സഹകരിക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് ഒരു ആഗോള വേദി നല്കാന് യുഎഇ പ്രതിജ്ഞാബദ്ധമാണ്. പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പുരോഗതി കൈവരിക്കുന്നതിന് കഴിവുള്ള 100,000 യുവ പ്രതിഭകളെ പിന്തുണയ്ക്കുക എന്നതാണെന്ന് വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട്ചെയ്തു.