27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ലോകത്തെ മനോഹരമായ എയര്‍പോര്‍ട്ടില്‍ സ്ഥാനം നേടി അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ശക്തമായ ആഗോള മത്സരത്തിനിടയില്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകമെമ്പാടുമുള്ള എയര്‍പോര്‍ട്ടില്‍ ഏറ്റവും പ്രിയങ്കരമായ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ തടസ്സങ്ങളില്ലാതെ സമന്വയിപ്പിക്കുന്ന സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തകര്‍പ്പന്‍ രൂപകല്പനയാണ് ഈ അംഗീകാരം നേടികൊടുത്തിരിക്കുന്നത്. 742,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ട് ഒരു വ്യതിരിക്തമായ എക്സ്ആകൃതിയിലുള്ള രൂപകല്‍പ്പനയാണ്. മണിക്കൂറില്‍ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ സംവിധാനമുണ്ട്. 2025ഓടെ ലോകത്തിലെ ആദ്യത്തെ ഒമ്പത് ബയോമെട്രിക് ടച്ച്പോയിന്റുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ നിയന്ത്രിക്കാന്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ശേഷിയുണ്ടാവും.
ഏവിയേഷന്റെ ഭാവി, നൂതനമായ സംവിധാനങ്ങള്‍, മികച്ച എയര്‍പോര്‍ട്ട് അനുഭവങ്ങള്‍ തുടങ്ങിയവയില്‍ യുഎഇയുടെ കാഴ്ചപ്പാട് സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍ക്കൊള്ളുന്നതായി അബുദാബി എയര്‍പോര്‍ട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. കഴിഞ്ഞ 12 മാസമായി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നേടിയെടുത്ത ആഗോള അംഗീകാരത്തെ ഈ അവാര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര സീറ്റ് കപ്പാസിറ്റിയുടെ കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമാണിത്.
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നായി റാങ്ക് ചെയ്യുന്ന മികച്ച എസിഐ, എഎസ്ക്യൂ സംതൃപ്തി സ്കോറും ഇത് നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെ 21 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിന് െ്രെതമാസത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായ ശക്തമായ യാത്രക്കാരുടെ എണ്ണത്തിന്റെ പശ്ചാത്തലത്തിലാണിത്. എയര്‍പോര്‍ട്ടിന്റെ ഡിസൈന്‍, എമിറാത്തി സംസ്കാരത്തിന്റെ ഘടകങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചുള്ളതാണ്.