
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ബുക് ഫെയറില്‍ മൂന്നു പതിറ്റാണ്ടുകളിലധികമായി പ്രസാധക രംഗത്തുള്ള മലയാളത്തിലെ മികച്ച ഗ്രന്ഥശേഖരവുമായി യുവത ബുക്ക് ഹൗസും. സ്റ്റാളില്‍ മത ദാര്‍ശനിക സാഹിത്യ പഠനങ്ങള്‍,ചരിത്ര ഗ്രന്ഥങ്ങള്‍,ക്ലാസിക് കൃതികള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്, യുവതയുടെ ഇംപ്രിന്റുകളായ പൂമരം ബുക്സ്,സിന്റില ബുക്സ്,ഉറവ ബുക്സ് എന്നിവ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളും യുവത കൗണ്ടറില്‍ ലഭിക്കും. യുവത പുറത്തിറക്കിയ പരിഷ്കര്‍ത്താക്കള്‍ എന്ന സീരീസിലെ ‘മര്‍ഹൂം എവി അബ്ദുറഹ്മാന് ഹാജി’ ദ പുസ്തകത്തെ കുറിച്ച് വൈകുന്നേരം വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.