
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കൊച്ചി : യൂലു ബൈക്ക് നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് വളരെയധികം ഉപയോഗപ്പെടുന്ന ചെറുവാഹനമാണ്. ഒരു ചാർജിങ്ങിൽ 60 കി മീ വരെ റേഞ്ച് കിട്ടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ കൊച്ചി നഗരത്തിൽ വാടകക്ക് ലഭ്യമാണ്. നിലവിൽ കലൂർ സ്റ്റേഡിയം, കറുകപ്പള്ളി എന്നിവിടങ്ങളിലാണ് യൂലു ബൈക്ക് സോൺ ഉള്ളത്.
ലൈസൻസ്, ഹെൽമെറ്റ് എന്നിവയൊന്നും ആവശ്യമില്ലെങ്കിലും ഇതിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. നഗരത്തിൽ മെട്രോ റെയിൽ പരിചയപ്പെടുത്തിയ മൈബൈക്കിന് സമാനമായി, മൊബൈൽ അപ്ലിക്കേഷൻ വഴി വളരെ ലളിതമായ നടപടിക്രമം മാത്രമേ യൂലു ബൈക്ക് ലഭ്യമാകുന്നതിനും ആവശ്യമായിട്ടുള്ളു.
ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ മെട്രോ നഗരങ്ങളിൽ വിജയകരമായി മുൻപോട്ട് പോകുന്ന യൂലു ബൈക്കിന്റെ കൊച്ചിയിലേക്കുള്ള വരവ് മെട്രോ റെയിൽ, വാട്ടർ മെട്രോ, മൈബൈക്ക് എന്നിവയുടെ തുടർച്ചയായി നഗരവികസനകുതിപ്പിന് ആക്കം കൂട്ടുക തന്നെ ചെയ്യും.
ബജാജ് ഓട്ടോ ലിമിറ്റഡുമായി വികസിപ്പിച്ചെടുത്ത പുതിയതും വിപ്ലവകരവുമായ പ്ലാറ്റ് ഫോമിൽ നിർമ്മിച്ച മിറാക്കിൾ ജിആർ എന്ന മോഡൽ ആണ് കൊച്ചിയിൽ ഇപ്പോൾ ലഭ്യമാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടങ്ങിയ സോണുകൾ താമസിയാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ഇത്തരം സോണുകൾ മെഡിക്കൽ കോളേജ്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ലഭ്യമാക്കാനായാൽ അത് ഏറെ പ്രയോജനപ്പെടും.