27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അബുദാബി യൂത്ത് ഫോറവും കെഫയും സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ചാമ്പ്യന്‍സ് 2024 28ന് രാത്രി എട്ടുമണി മുതല്‍ വ്യത്യസ്ത കലാപരിപാടികളോടെ ആരംഭിക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കലും പ്രമുഖ ഗായകന് കണ്ണൂര്‍ ശരീഫും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ അബുദാബി യൂത്ത് ഫോറം അംഗങ്ങളായ ജാഫര്‍ റബീഹ്,മുഹമ്മദ് പുതുശ്ശേരി,ഷബീര്‍ ജിമ്മി പങ്കെടുത്തു. പ്രമുഖ താരങ്ങളെ അണിനിരത്തി 16 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് പത്തുമണി മുതല്‍ ആരംഭിക്കും. പ്രോഗ്രാമുകള്‍ വീക്ഷിക്കാന്‍ വരുന്നവര്‍ക്ക് സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.