ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദുബൈ : ‘നീയാണ് ഏറ്റവും സുന്ദരി,നീയാണ് എന്റെ ആദ്യത്തെ സ്വപ്നം,നിന്റെ പേരിലെ അക്ഷരങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ ഒരു രഹസ്യമുണ്ട്,എനിക്ക് നിന്നെ പോലെ ആരുമില്ല,നീ ഇമാറാത്തികള്‍ക്ക് വഴികാട്ടിയാണ്, അവരുടെ ശാക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രതീകമാണ്…’പത്നീ സ്നേഹം തുളമ്പുന്ന വാക്കുകളാല്‍ അതിവൈകാരിക ബന്ധത്തിന്റെ ഊഷ്മളത വരച്ചുവക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഈ വാക്കുകള്‍ ഇന്നലെ എക്സില്‍ കണ്ട മനോഹര വചനങ്ങളാണ്. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമിന് ഇന്ന് തന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിമാണ്. ഇത് തന്റെ പ്രിയപത്നി ശൈഖ ഹിന്ദിന് സമര്‍പിച്ച് സ്നേഹച്ചെപ്പിലെഴുതിയ ഹൃദയസ്പര്‍ശിയായ ഈ വരികള്‍ക്ക് വല്ലാത്ത ഇഴയടുപ്പമാണ്. 2006 ജനുവരി 4നാണ് ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. ഇന്നത്തേക്ക് 19 വര്‍ഷം പൂര്‍ത്തിയാകുന്നു.
‘സഹോദരീ സഹോദരന്മാരേ…എല്ലാ വര്‍ഷവും ജനുവരി 4ന് സ്ഥാനാരോഹണ ദിനാഘോഷങ്ങള്‍ മാറ്റിവച്ച് അവയെ വ്യത്യസ്തമായ രീതിയില്‍ സമര്‍പ്പിക്കുന്നത് പതിവാണ്. ഈ വര്‍ഷം ജനുവരി 4 എന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂമിന് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ ജീവിതത്തില്‍ എന്റെ ഏറ്റവും വലിയ പിന്തുണയാണ് അവര്‍, നന്ദി ശൈഖ ഹിന്ദ്’. ശൈഖ ഹിന്ദ് അനുകമ്പയും ഔദാര്യവും അചഞ്ചലമായ ചാരിറ്റിയും ഉള്‍ക്കൊള്ളുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് തന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. അവള് ഞങ്ങളുടെ വീടിന്റെ ഹൃദയമാണ്, ഞങ്ങളുടെ കുടുംബത്തിന്റെ അടിത്തറയാണ്, എന്റെ പ്രൊഫഷണല്‍ യാത്രയുടെ വഴികാട്ടിയായ നക്ഷത്രമാണ്. ശൈഖ ഹിന്ദിനെ ശൈഖുമാരുടെ അമ്മ എന്നും വിശേഷിപ്പിച്ചു. വിശ്വസ്ഥത അര്‍ഹിക്കുന്നവരോട് വിശ്വസ്ഥരായിരിക്കാന്‍ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ശൈഖ ഹിന്ദിന്റെ കുട്ടിക്കാലത്തെ ഫോട്ടോയും എക്സില്‍ പങ്കുവെച്ചു. ഹൃദയസ്പര്‍ശിയായ കവിത പോലെ അദ്ദേഹം എഴുതി. ശൈഖ് മുഹമ്മദ് തന്റെ ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും അവരുടെ സ്നേഹം ജീവനോടെ നിലനിര്‍ത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു.