ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
അബുദാബി : അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുത്ത മൂന്നാമത് വൈ ടവര്‍ മെന്‍സ് അബുദാബി എലൈറ്റ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസഹോദരങ്ങളായ ദേവ് അയ്യപ്പനും ധിരേന്‍ അയ്യപ്പനും ജേതാക്കള്‍. അബുദാബി അല്‍ റീം ഐലന്‍ഡിലെ വൈ ടവര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. ഫൈനലിലെ കടുത്ത പോരാട്ടത്തില്‍ മുഹമ്മദ് മുനവ്വര്‍,ഹംസ മര്വാന് ജോഡിയെയാണ് ദേവ് അയ്യപ്പന്,ധിരേന്‍ അയ്യപ്പന് സഖ്യം തോല്പിച്ചത്. ആവേശം അവസാന റൗണ്ട് വരെ നീണ്ടുനിന്നു. വിജയികള്‍ക്കുള്ള പതിനായിരം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ഡയരക്ടര്‍ ബദറുദ്ദീന്‍,ഇന്തോനേഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് സെന്റര്‍ ഡയരക്ടര്‍ നോവ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് മികച്ച വേദിയാണ് എലൈറ്റ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമ്മാനിച്ചതെന്നും പുതിയ പ്രതിഭകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ബദറുദ്ദീന്‍ പറഞ്ഞു. ഇത്തരത്തിലുള്ള മികച്ച ചാമ്പ്യന്‍ഷിപ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഒത്തുചേരലിന്റെ കൂടി സന്ദേശമാണ് മത്സരങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു. രണ്ട്,മൂന്ന്,നാല് സ്ഥാനകാര്‍ക്കും ക്യാഷ് പ്രൈസ് സമ്മാനിച്ചു. പരിശീലകര്‍,വളണ്ടിയര്‍മാര്‍,സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്ക് വൈ ടവര്‍ മാനേജ്മെന്റ് നന്ദി അറിയിച്ചു. വൈ ടവര്‍ എലൈറ്റ് ബാഡ്മിന്റണ്‍ നാലാം സീസണ് 2026 ജനുവരിയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.