
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : യുഎഇ രാഷ്ട്രശില്പികളുടെ ചുവര്‍ചിത്രങ്ങള്‍ മൊസൈകില്‍ തിളങ്ങിയപ്പോള്‍ ഹത്ത ലോകത്തെ അത്ഭുത കാഴ്ചയായി. ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ആര്‍ട്ട് വര്‍ക്കാണ് കഴിഞ്ഞ ദിവസം ഹത്തയില്‍ അനാഛാദനം ചെയ്തത്. യുഎഇയുടെ 53ാം ദേശീയദിനമായ ‘ഈദ് അല്‍ ഇത്തിഹാദി’ന്റെ ഭാഗമായാണ് അന്തരിച്ച യുഎഇ സ്ഥാപക പിതാക്കന്മാരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്, ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുടെ മൊസൈക് ചിത്രങ്ങള്‍ രാജ്യത്തിന് സമര്‍പിച്ചത്. ദുബൈ സര്‍ക്കാര്‍ മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാന്‍ഡ് ദുബൈ, ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സായിദ്,റാഷിദ് മ്യൂറല്‍ നിര്‍മിച്ചത്. ഹത്ത ഡാമിലെ വെള്ളച്ചാട്ടത്തിനു ചെരിവിലാണ് 2,198.7 ചതുരശ്ര മീറ്റര്‍ ചുവര്‍ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ആര്‍ട്ട് വര്‍ക്കായി ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ചിട്ടുണ്ട്.