കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കഴിഞ്ഞയാഴ്ച ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളെ തകരാറിലാക്കിയ സോഫ്റ്റ് വെയര്‍ പ്രശ്നത്തിന് കരാറുകാര്‍ക്ക് ഊബര്‍ 10 ഡോളറിന്റെ ഈറ്റ്സ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്ത് ക്രൗഡ് സ്ട്രൈക്ക്. ഫോര്‍ച്ച്യൂണ്‍ 500 പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളാണ് ക്രൗഡ് സ്ട്രൈക്കിന്റെ ഉപഭോക്താക്കളില്‍ കൂടുതല്‍. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഇവരുടെയെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റി. വെള്ളിയാഴ്ച ആഗോള തലത്തിലുള്ള വിവിധ വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമാവുകയും ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് സ്ക്രീന്‍ തെളിയുകയും ചെയ്തു.
പ്രശ്നത്തില്‍ ക്ഷമാപണം നടത്തി ക്രൗഡ്സ്ട്രൈക്ക് പങ്കാളികളായ സ്ഥാപനങ്ങളെ ഇമെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. ക്രൗഡ് സ്ട്രൈക്ക് മേധാവി ഡാനിയെല്‍ ബെര്‍നാര്‍ഡിന്റെ പേരില്‍ എത്തിയ ഈ മെയിലുകള്ക്കൊപ്പം ഊബര്‍ ഈറ്റ്സിന്റെ 10 ഡോളറിന്റെ വൗച്ചറും കമ്പനി നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്കല്ല കരാര്‍ കമ്പനികള്‍ക്കാണ് ക്രൗഡ് സ്ട്രൈക്ക് വൗച്ചറുകള്‍ നല്‍കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. ജൂലായ് 19 ന് ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച സെന്‍സര്‍ കോണ്ഫിഗറേഷന് അപ്ഡേറ്റിലെ ഒരു ചാനല്‍ ഫയലിലാണ് പ്രശ്നമുണ്ടായത്. പ്രശ്നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു. ആഗോളതലത്തില്‍ 85 ലക്ഷം വിന്‍ഡോസ് കംപ്യൂട്ടറുകളെ ഈ സാങ്കേതിക പ്രശ്നം ബാധിച്ചുവെന്നാണ് വിവരം. വിമാനത്താവളങ്ങളുടെയും ബാങ്കുകളുടേയും സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും, പണമിടപാട് സേവനങ്ങള്‍, അടിയന്തിര സേവനങ്ങള്‍, മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തടസപ്പെട്ടു.
പ്രശ്നം കണ്ടെത്തിയതിന് ശേഷം പ്രശ്നകാരിയായ ഫയലുകള്‍ ഒഴിവാക്കിയുള്ള അപ്ഡേറ്റ് അവതരിപ്പിച്ചാണ് ക്രൗഡ് സ്ട്രൈക്ക് പ്രശ്നം പരിഹരിച്ചത്.