കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി: അബുദാബി അഗ്രികള്ച്ചര് ആന്റ് ഫുഡ് സെക്യൂരിറ്റി വീക്കിന്റെ ഭാഗമായി നവംബര് 26, 27 തീയതികളില് ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടിക്ക് ആദ്യമായി അബുദാബി ആതിഥേയത്വം വഹിക്കും. ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡന്ഷ്യല് കോടതി ചെയര്മാനും അബുദാബി അഗ്രികള്ച്ചര് ആന്ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടര് ബോര്ഡ് ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന്റെ രക്ഷാകര്തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. അഡാഫ്സ, എഫ് ആന്റ് ബി മാനുഫാക്ചറിംഗ് ഗ്രൂപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെ അഡ്നെക് ഗ്രൂപ്പാണ് ഉച്ചകോടി സംഘടിപ്പിക്കുക. ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നൂതനമായ പരിഹാരങ്ങള് ചര്ച്ച ചെയ്യുന്നതിനും പട്ടിണി ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ആഗോള ഭക്ഷ്യസുരക്ഷയില് ചര്ച്ചകള്, സംരംഭങ്ങള് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള യുഎഇയുടെ സ്ഥാനം വര്ദ്ധിപ്പിക്കുന്നതിനും ഉച്ചകോടി ഒരു വേദിയാക്കും. ഭക്ഷ്യസുരക്ഷ ഒരു പ്രധാന ആഗോള വെല്ലുവിളിയാണെന്ന് അഡാഫ്സ ഡയറക്ടര് ജനറല് സഈദ് അല് ബഹ്രി സലേം അല് അമേരി പറഞ്ഞു. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള് ചര്ച്ച ചെയ്യാന് ലോകത്തിലെ പ്രമുഖ ഭക്ഷ്യസുരക്ഷാ വിദഗ്ധര്, പൊതുസ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥര്, സിവില് സൊസൈറ്റി നേതാക്കള് എന്നിവരുടെ ഒരു വിശിഷ്ട സംഘത്തെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സര്ക്കാര്, സ്വകാര്യ മേഖലകള്, സിവില് സൊസൈറ്റി ഓര്ഗനൈസേഷനുകള്, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകള് എന്നിവയില് നിന്നുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയില് അഡാഫ്സ നിരവധി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിക്കുമെന്നും അധികൃതര് വ്യക്തമാക്കി.