ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
ദുബൈ : സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണമെന്ന് പിവി അബ്ദുല്‍ വഹാബ് എംപി പറഞ്ഞു. ദുബൈ മണലൂര്‍ മണ്ഡലം കെഎംസിസി 26ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മുഹബ്ബത്ത് കി ബസാറി’ന്റെ പോസ്റ്റര്‍ ദുബൈയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ചില സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ഉണ്ടായി ക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളെ പരിഗണിക്കുന്നില്ല. എന്നാല്‍ ചില സംസ്ഥാനങ്ങളെ അമിതമായി പരിഗണിക്കുകയും ചെയ്യുന്നു. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുക എന്നുള്ളതാണ് ഈ കാലഘട്ടത്തില്‍ നമ്മുടെ ബാധ്യതയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതിനാണെന്നും പിവി അബ്ദുല്‍ വഹാബ് എംപി കൂട്ടിച്ചേര്‍ത്തു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതിന്റെ പ്രചാരണവുമായി മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മുഹബ്ബത്ത് കി ബസാറി’ന് എംപി അഭിനന്ദനങ്ങള്‍ നേര്‍ന്നു.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ല വൈസ് പ്രസിഡന്റ് ആര്‍വിഎം മുസ്തഫ,സെക്രട്ടറിമാരായ ഹനീഫ് തളിക്കുളം,ജംഷീര്‍ പാടൂര്‍,മണ്ഡലം പ്രസിഡന്റ് ഷക്കീര്‍ കുന്നിക്കല്‍,ഭാരവാഹികളായ മുഹമ്മദ് ഹര്‍ഷാദ്,റഷീദ് പുതുമനശേരി,മുഹമ്മദ് നൗഫല്‍,ജാബിര്‍ മജീദ്,ഷെമീം മണക്കോട്ട് പങ്കെടുത്തു.
‘പി.വി അന്‍വറിന്റെ രാഷ്ട്രീയ നിലപാടില്‍ ഇനി തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ‘ – പി.കെ കുഞ്ഞാലിക്കുട്ടി