
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
പൂച്ചകളെ നോക്കാനും നിത്യച്ചിലവിനുമുള്ള വരുമാനമാര്‍ഗം നിലച്ചതോടെ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ് യുവതി
ജോലി രാജിവക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്തത് ആരാണെന്ന് അറിയാമോ? വളര്‍ത്തുപൂച്ച. ചൈനയിലെ ചോങ്കിങില്‍ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളര്‍ത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടമായിരിക്കുന്നത്. ജോലി രാജിവക്കാന്‍ തീരുമാനിക്കുകയും അതിനായി ലാപ്ടോപ്പില്‍ മെയില്‍ തയ്യാറാകുകയും ചെയ്തു. എന്നാല്‍, പിന്നീട് അയക്കണോ വേണ്ടയോ എന്ന സംശയമായി. ഈ സമയത്ത് വളര്‍ത്തുപൂച്ചകളില്‍ ഒന്ന് മുമ്പിലേക്ക് ചാടുകയും ലാപ്പ്ടോപ്പിന്റെ എന്റര്‍ ബട്ടണില്‍ അമര്ത്തുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. ഇതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ-മെയില്‍ മേധാവിക്ക് പോവുകയും മെയില്‍ കമ്പനി സ്വീകരിച്ചതിന്റെ ഭാഗമായി യുവതിക്ക് ജോലിയും വര്‍ഷാവസാനം ലഭിക്കാനുള്ള ബോണസും നഷ്ടപ്പെടുകയും ചെയ്തു.
ഒന്നും രണ്ടുമല്ല ഒന്‍പതു പൂച്ചകളെയാണ് യുവതി വളര്‍ത്തുന്നത്. ഇവയെ വളര്‍ത്താന്‍ പണം ആവശ്യമായതിനാലാണ് രാജിക്കത്ത് ടൈപ്പ് ചെയ്തുവെച്ചിട്ടും താന്‍ അയക്കാതിരുന്നതെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. നടന്ന സംഭവം വിശദീകരിക്കാനായി യുവതി തൊഴില്മേധാവിയെ ഉടന്‍ തന്നെ ബന്ധപ്പെടുകയും, തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവിനായി നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ തൊഴില്മേധാവി യുവതിയുടെ വാദം അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല രാജിക്കത്ത് സ്വീകരിക്കുകയും ജോലിയും ബോണസും നഷ്ടമാവുകയും ചെയ്തു. പൂച്ചകളെ നോക്കാനും നിത്യച്ചിലവിനുമുള്ള വരുമാനമാര്‍ഗം നിലച്ചതോടെ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ് യുവതി. വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്.