
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദോഹ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യൂഎംഒ) ഖത്തര്‍ ഘടകം ജനറല്‍ ബോഡി യോഗം ഹിലാലിലെ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു. എകെ മജീദ് ഹാജി അധ്യക്ഷനായി. ഡബ്ല്യൂഎംഒ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി,സലീം നാലകത്ത്,സക്കരിയ മാണിയൂര്‍,കോയ കൊണ്ടോട്ടി, പ്രസംഗിച്ചു.
സ്ഥാപനത്തിന്റെ മാനേജര്‍ മുജീബ് റഹ്മാന് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. കെഎ ഹബീബ് സ്വാഗതവും എന്‍ മൊയ്തീന്‍കുട്ടി നന്ദിയുംപറഞ്ഞു. ഭാരവാഹികളായി എകെ മജീദ് ഹാജി (പ്രസിഡന്റ്),പി.ഇസ്മായില്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), സുലൈമാന്‍ ഓര്‍ക്കാട്ടേരി,ഉബൈദ് കുമ്മങ്കോട്,മുസ്തഫ ഐക്കാരന് ഫൈസല്‍ കായക്കണ്ടി,കെ അബ്ദുന്നാസര്‍ കുമ്മങ്കോട്,ഹാരിസ് കൊല്ലോരാന്,നബീല്‍ നന്തി(വൈ.പ്രസിഡന്റുമാര്‍),കെഎ ഹബീബ്(ജനറല്‍ സെക്രട്ടറി), റഈസ് അലി(ഓര്‍ഗ.സെക്രട്ടറി), ഉമ്മര്‍ വാളാട്(വര്‍ക്കിങ് സെക്രട്ടറി),അസ്ലം പുല്ലൂക്കര,ബഷീര്‍ പടിക്ക,ഹംസ കരിയാട്,യൂസഫ് മുതിര,അയാസ്, യാസര്‍ അറഫാത്ത് (ജോ.സെക്രട്ടറിമാര്‍) എന്‍ മൊയ്തീന്‍കുട്ടി(ട്രഷറര്‍) 13 അംഗ ഉപദേശക സമിതിയെയും 25 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. 25 വര്‍ഷത്തോളമായി സ്ഥാപനത്തിലെ കുട്ടികള്‍ക്ക് രണ്ട് പെരുന്നാളിനും അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ നല്‍കുന്നത് ഖത്തറിലെ ഉദാരമതികളാണ്. ഡബ്ല്യൂഎംഒക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ഖത്തര്‍ ചാപ്റ്റര്‍ മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്.