ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ : ട്രാക്കില്‍ മിന്നില്‍പ്പിണര്‍ തീര്‍ത്ത ലോകചാമ്പ്യന്മാരുടെ അഗ്നിപാദങ്ങള് പിന്തുടര്ന്ന് ദുബൈയിലെ ആയിരങ്ങള്‍ ഇന്ന് നിരത്തിലോടും. 42 കിലോമീറ്റര്‍ പാതയില്‍ കരുത്തിന്റെ പ്രതീകാത്മക പോരാട്ടം കാഴ്ചവക്കുന്ന 24ാമത് ദുബൈ മാരത്തണില്‍ അഞ്ച് മുന്‍ ലോക മാരത്തണ്‍ ചാമ്പ്യന്മാരും റെക്കോര്‍ഡ് ഉടമകളുമാണ് പങ്കെടുക്കുന്നത്. ദുബൈയിലെ തെരുവുകളിലും റോഡുകളിലും ഇവര്‍ അവസാന നിമിഷ പരിശീലനം പൂര്‍ത്തിയാക്കി മെഗാ മാരത്തണിന് കാത്തിരിക്കുകയാണ്.
2013ലെ ദുബൈ മാരത്തണ്‍ ജേതാവും അതേവര്‍ഷവും 2015ലും ബോസ്റ്റണ്‍ മാരത്തണിലെ വിജയിയും 2018ലെ ന്യൂയോര്‍ക്ക് മാരത്തണിലെ ഒന്നാം സ്ഥാനക്കാരിയും 2019ല്‍ ദോഹയില്‍ നടന്ന ലോക മാരത്തണില്‍ കിരീടമുയര്‍ത്തുകയും ചെയ്ത എത്യോപ്യക്കാരി ലെലിസ ഡെസിസ തന്നെയാണ് ഇത്തവണയും ദുബൈ മാരത്തണിന്റെ ഗ്ലാമര്‍ താരം. കെനിയന്‍ താരം ഡെന്നിസ് കിമെറ്റോയാണ് ഇത്തവണ ദുബൈ മാരത്തണിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ലോക താരം. പത്തുവര്‍ഷം മുമ്പ് ബെര്‍ലിന്‍ മാരത്തണില്‍ അദ്ദേഹം സ്ഥാപിച്ച ഏറ്റവും വേഗതയേറിയ സമയം 2:02:57 മാരത്തണ്‍ ചരിത്രത്തില്‍ നാലു വര്‍ഷം തകര്‍ക്കാതെ നിലനിന്ന റെക്കോര്‍ഡായിരുന്നു.
തന്റെ കരിയറില്‍ മൂന്ന് ബിഗ് സിറ്റി മാരത്തണ്‍ കിരീടങ്ങള്‍ കിമെറ്റോ നേടിയിട്ടുണ്ട്. ചിക്കാഗോയിലും ടോക്കിയോയിലും ബെര്‍ലിനിലും തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്താണ് കിമെറ്റോ കിരീടം ചൂടിയത്. മാത്രമല്ല, യുഎഇയില്‍ കിമെറ്റോക്ക് തിളക്കമാര്‍ന്ന മറ്റൊരു ട്രാക്ക് റെക്കോര്‍ഡ് കൂടിയുണ്ട്. 2012ല്‍ റാസല്‍ ഖൈമ ഹാഫ് മാരത്തണില്‍ കിമെറ്റോയായിരുന്നു ചാമ്പ്യന്‍. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം 2014ല്‍ ഡെസിസ ഈ കിരീടത്തില്‍ മുത്തമിട്ടു. 2022ലെ സിഡ്നി മാരത്തണ്‍ ജേതാവ് ടിജിസ്റ്റ് ഗിര്‍മ,2023 ബാഴ്സലോണ മാരത്തണിലെ ജേതാവായ സെയ്നെബ യിമര്,2023 ദുബൈ മാരത്ത ണ് ചാമ്പ്യന്‍ ഡെറ ദിദ തുടങ്ങയവരും ഇത്തവണ ദുബൈ മാരത്തണിലെ തിളങ്ങും താരങ്ങളാണ്.