
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി : ശൈത്യകാല സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി പൊലീസ് ബോധവത്കരണം ആരംഭിച്ചു. ‘നമ്മുടെ ശൈത്യകാലം സുരക്ഷിതവും ആസ്വാദ്യകരവുമാകണം’ എന്ന ശീര്ഷകത്തില് ബോധവത്കരണ കാമ്പയിന് ഏഴാം പതിപ്പിന് തുടക്കം കുറിച്ചു. പ്രതിരോധ പ്രവര്ത്ത നങ്ങള് വര്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി സിവില് ഡിഫന്സ് അതോറിറ്റിയുടെയും തന്ത്രപ്രധാന പങ്കാളികളുടെയും സഹകരണത്തോടെ നടത്തുന്ന ബോധവത്കരണം രണ്ടു മാസം നീണ്ടുനില്ക്കും. ശൈത്യകാലത്ത് പൊതുജനങ്ങള്ക്ക് അവബോധം നല്കുകയും എല്ലാവരുടെയും സുര ക്ഷയ്ക്കുവേണ്ടി നടപ്പാക്കിയിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അബദാബി പൊലീസ് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,അപകടകരമായ കാര്യങ്ങളില്നിന്നും അകന്നുനില്ക്കുക,കുട്ടികള് കെട്ടിടങ്ങളില്നിന്ന് വീഴുന്ന അവസ്ഥ ഇല്ലാതിരിക്കാന് അതീവ ശ്രദ്ധ പുലര്ത്തുക,അപകടങ്ങളില്നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികള് സ്വീകരിക്കുക എന്നീ കാര്യങ്ങളിലാണ് കാമ്പയിന് നടക്കുന്നത്. ഫഌറ്റുകളിലെ വിന്ഡോകളോട് ചേര്ന്നുകുട്ടികളെ കളിക്കാന് അനുവദിക്കാതിരിക്കുക,കുട്ടികള് വിന്ഡോകള്ക്ക് സമീപമെത്തുന്നത് കര്ശനമായി നിരീക്ഷിക്കുക,വിന്ഡോക്ക് അടുത്തു ഫര്ണീച്ചറുകള് ഇടാതിരിക്കുക,തുടങ്ങിയ കാര്യങ്ങള് പൊലീസ് പ്രത്യേകം പറയുന്നുണ്ട്. വിന്ഡോയോട് ചേര്ന്നുള്ള ഫര്ണീച്ചറുകള്മൂലം നേരത്തെ നിരവധി ദാരുണസംഭവങ്ങള് ഉണ്ടായതായി പൊലീസ് രക്ഷിതാക്കളെ ഓര്മിപ്പിച്ചു. ബ്ലാക്ക് മെയിലിങ് അപകടങ്ങളില്നിന്ന് സംരക്ഷിക്കുക,സോഷ്യല് നെറ്റ്വര്ക്കിങ് സൈറ്റുക ളിലൂടെ ഇലക്ട്രോണിക് ഗെയിമുകള് ദുരുപയോഗം ചെയ്യുന്നത് തടയുക,ഫോട്ടോകളും ഡാറ്റയും പങ്കിടുന്നതും അധാര്മിക പ്രവര്ത്തനങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നതും തടയുക,കുട്ടികളെയും കൗമാരക്കാരെയും ആക്രമണത്തിനും കുറ്റകൃത്യങ്ങള്ക്കും പ്രേരിപ്പിക്കുന്ന അക്രമാസക്തമായ ഇലക്ട്രോണിക് ഗെയിമുകള് ഉപയോഗിക്കുന്നതില് നിന്ന് കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയവ കാമ്പയിനിന്റെ ലക്ഷ്യമാണ്. അപകടങ്ങളില് നിന്ന് യുവാക്കളെ സംരക്ഷിക്കാനും സംരക്ഷണ ഉപകരണങ്ങളില്ലാതെ മോട്ടോര് സൈക്കിളുകള് ഉപയോഗിക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നതിനുമെതിരെയും ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്.
ഇത്തരം കാര്യങ്ങളിലുള്ള അശ്രദ്ധ പലപ്പോഴും മരണത്തിലേക്കോ വൈകല്യത്തിലേക്കോ നയിക്കുന്ന ഗുരുതരമായ പരിക്കുകള്ക്കും കാരണമാകുന്നതായി പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ഇലക്ട്രിക് സൈക്കിളുകളും മറ്റു സൈക്കിളുകളും ഉപയോഗിക്കുന്നവര് നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ മാത്രം സഞ്ചരിക്കുകയും വാഹനത്തിരക്കേറിയ സ്ഥലങ്ങളില് നിന്ന് അകന്ന് നില്ക്കുകയും വേണം. എതിര്ദിശയിലൂടെ ഒരിക്കലും സഞ്ചരിക്കരുത്. ഹെല്മറ്റ് ധരിക്കുക,കൈമുട്ടുകള്ക്ക് സംരക്ഷണ കവറുകള് ഉപയോഗിക്കുക,ബൈക്കിന് വെളുത്ത ഹെഡ്ലൈറ്റും ചുവന്ന ബാക്ക്ലൈറ്റും നല്കുകയും വേണം. ബൈക്ക് ഉപയോക്താവിന്റെ ബാലന്സിനെ ബാധിക്കുന്നതരത്തില് ഭാരങ്ങള് വെയ്ക്കാ ന് പാടില്ലെന്നും പൊലീസ് നിര്ദേശിച്ചു.