
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
Kerala electricity tariff hike today: ഇന്നലെ വൈകീട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപത് പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
ഇന്നലെ വൈകീട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.