കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പുറത്തു വന്ന സാഹചര്യത്തിൽ സിനിമാ ഇൻഡസ്ടറിയിൽ ഉള്ളവരും അല്ലാത്തവരുമായി നിരവധിപേർ പ്രതികരണങ്ങളുമായി വന്നിരുന്നു.
പ്രശസ്ത സംവിധായകനായ ഡോക്ടർ ബിജുകുമാർ ദാമോദരൻ ചോദിക്കുന്നത്, ആരെയൊക്കെ സംരക്ഷിക്കാനാണ് ഈ റിപ്പോർട്ട് പുറത്തു വിടാത്തത് എന്നാണ്. ഉത്തരവനുസരിച്ചു റിപ്പോർട്ടിന്റെ കുറെ ഭാഗമെങ്കിലും പുറത്തു വിടാൻ സർക്കാർ നിർബന്ധിതമാകുമെങ്കിലും അതിലെ കാതലായ ഭാഗങ്ങൾ ‘വിലക്കപ്പെട്ടവ’, ‘സ്വകാര്യമായവ’ എന്നൊക്കെ ലേബൽ ചെയ്തു പൂഴ്ത്തിവെച്ച് ബാക്കി ഭാഗങ്ങൾ മാത്രമേ പുറത്തുവരുകയുള്ളുവെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു പ്രഹസനം എന്നതിലപ്പുറം ഇക്കാര്യത്തിൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ സർക്കാരിനെ ഏറെ സമ്മർദ്ദത്തിലാക്കുക തന്നെ ചെയ്യും വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.