
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: തിരുവത്ര വെല്‍ഫെയര്‍ അസോസിയേഷന് ദേര മുത്തീനയിലെ റീഫ് ദേര റസ്റ്റാറന്റ് ഹാളില്‍ ഇഫ്താര്‍ സംഗമം നടത്തി. സീനിയര്‍ വൈസ് പ്രസിഡന്റ്് ആലുങ്ങല്‍ ശിഹാബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എകെ മുജീബുദ്ദീന്‍ അധ്യക്ഷനായി. വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റമസാന്‍ റിലീഫ് ഇത്തവണയും വിപുലമായി നടത്താന്‍ തീരുമാനിച്ചു. പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങളും നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ സഹായഹധനവും നിരാലംബര്‍ക്ക് ഭവന നിര്‍മാണ ഫണ്ടും സാമ്പത്തിക പിന്നോക്കക്കാരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സഹായ ഫണ്ട് വിതരണവുമാണ് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. എകെ സക്കരിയ,ടിഎം ഹംസ,ഇവി ഷരീഫ്,ടി.എ ഷൗക്കര്‍,ടിപി പരീത്,കെകെ ബദറു,ഇപി സൈഫു,റഫീഖ് തിരുവത്ര,ഹിഷാം ബീരാന്,ഇബ്രാഹീം,പിഎസ് ലിയാഖത്ത് പ്രസംഗിച്ചു. ഷറഫ് സുലൈമാന്‍ സ്വാഗതവും റഷീദ് തോപ്പില്‍ നന്ദിയും പറഞ്ഞു.