27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും വയനാട് ദുരന്ത ഭൂമിയിലെ നിസ്വാര്‍ത്ഥ സേവകനുമായിരുന്ന ഷബീര്‍ മാഞ്ഞാമ്പ്രക്ക് ഷാര്‍ജ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. പരിപാടി ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. അഡ്വ. അഷ്റഫലി അധ്യക്ഷനായി. ഷബീര്‍ മാഞ്ഞാമ്പ്രക്കുള്ള ഉപഹാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി മെമ്പറും ഷാര്‍ജ കെഎംസിസി സെക്രട്ടറിയുമായ നസീര്‍ കുനിയില്‍,സംസ്ഥാന വളണ്ടിയര്‍ കണ്‍വീനര്‍ സി.കെകുഞ്ഞബ്ദുല്ല,സംസ്ഥാന വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ ഹകീം കരുവാടി, മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുന്നാവായ,ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍, വൈസ് പ്രസിഡന്റ് പി.ടി അബ്ദുസ്സലാം, മണ്ഡലം ഭാരവാഹികളായ ശുഹൈബ് പടവണ്ണ,റഷീദലി തോണിക്കര പ്രസംഗിച്ചു. മങ്കട മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സാദിഖ് വലമ്പൂര്‍ സ്വാഗതവും ട്രഷറര്‍ സൈഫുദ്ദീന് നന്ദിയും പറഞ്ഞു.