ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ഷാര്‍ജ : യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസി വിമണ്‍സ് ടി20 ലോകക്കപ്പ് 2024 ട്രോഫിയുമായുള്ള ടൂര്‍ ടീമിന്
ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ സ്വീകരണം നല്കി. സ്കൂളിലെത്തിയ ടൂര്‍ ടീമിനെ സ്കൂള്‍ അധികൃതരും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജിംഗ് കമ്മിറ്റിയും സ്വീകരിച്ചു. ഗൈഡ്സിന്റെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ
ഘോഷയാത്രയായി അതിഥികളെ സ്റ്റേജിലേക്കാനയിച്ചു. ഐസിസി ട്രോഫി സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. സിബിഎസ് സി റീജിനല്‍ ഡയരക്ടര്‍ ഡോ. റാം ശങ്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. അസോസിയേഷന് ട്രഷറര്‍ ഷാജി ജോണ്‍ അധ്യക്ഷനായി. അതിഥികളായി എസ്പിഇഎ വെല്‍ഫെയര്‍ ആന്റ് ആക്ടിവിറ്റീസ് ഹെഡ് താരിഖ് അല്‍ ഹമ്മാദി, ഇന്‍വെസ്റ്റ്മെന്റ് അഫയേഴ്സ് ഹെഡ് ഈസ ബിന്‍ കരാം, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വിമണ്‍സ് ഡവലപ്മെന്റ് ഓഫീസര്‍ ചയ മുകുള്‍, എസ്.പി.ഇ.എ സ്കൂള്‍ ഇംപ്രൂവ്മെന്റ് അഡൈ്വസര്‍ ജൊഹന്നസ് ബൊഡസ്റ്റീന്‍ പ്രസംഗിച്ചു.. അസോസിയേഷന് ജോ. ജനറല്‍ സെക്രട്ടറി ജിബി ബേബി, ജോ. ട്രഷറര്‍ പി.കെ റെജി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂല്‍, പ്രഭാകരന് പയ്യന്നൂര്‍, കെ.കെ.താലിബ്, മുരളീധരന് ഇടവന, നസീര്‍ കുനിയില്‍, ബോയ്സ് വിംഗ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്, ഗേള്‍സ് വിംഗ് വൈസ് പ്രിന്‍സിപ്പല്‍ ഷിഫ്ന നസറുദ്ദീന്‍, ഹെഡ്മിസ്ട്രസ് ഡെയ്സി റോയ്, താജുന്നിസ ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന് സ്വാഗതം പറഞ്ഞു. ടൂര്‍ ടീമംഗങ്ങള്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ വൈവിധ്യമാര്‍ന്ന നൃത്തങ്ങളും അരങ്ങേറി.