
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഉത്തരവ്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്ത് വനത്തിനോട് ചേര്‍ന്ന ഭാഗത്ത് കാപ്പി വിളവെടുപ്പിന് പോയപ്പാഴാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു. അതേസമയം, രാധയുടെ മരണത്തില്‍ പ്രിയങ്ക ഗാന്ധി ദു:ഖം രേഖപ്പെടുത്തി. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിന് അടിയന്തര നടപടികള്‍ വേണമെന്നും പ്രിയങ്ക ഗാന്ധി അനുശോചന കുറിപ്പില്‍ പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. തോട്ടം തൊഴിലാളികള്‍ക്ക് ആര്‍ആര്‍ടി സംഘത്തിന്റെ സംരക്ഷണം നല്‍കുമെന്നും മന്ത്രി ഉറപ്പു നല്കി