
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
മസ്കത്ത്: ‘അഹമ്മദ് സാഹിബിന്റെ മകന്റെ കൂടെ ഇരിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ’. മാസങ്ങള്‍ക്കിപ്പുറം ഒമാനില്‍ തിരിച്ചെത്തിയ മുണ്ടക്കൈ കളത്തിങ്കല്‍ നൗഫല്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്. ദുരന്തത്തില്‍ മാതാപിതാക്കളും ഭാര്യയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ പതിനൊന്ന് പേരെയും നഷ്ടപ്പെട്ടയാളായിരുന്നു നൗഫല്‍. ഉരുള്‍പൊട്ടല്‍ ദുരന്തം ഒറ്റരാത്രി കൊണ്ടു അനാഥനാക്കിയ പ്രവാസി. ദുരന്തവാര്‍ത്തയറിഞ്ഞ് അന്ന് നാട്ടിലേക്ക് പോകുമ്പോള്‍ ആശ്വാസവാക്കുകളായി കൂടെയുണ്ടായിരുന്ന, പിന്നീട് ജീവിതത്തിന്റെ അതിജീവനത്തില്‍ കൈകോര്‍ത്ത മസ്കത്ത് കെഎംസിസി പ്രവര്‍ത്തകരെ ഒന്നുകൂടി കാണണം. വാക്കുകൊണ്ടെങ്കിലും നന്ദി അറിയിക്കണം. അങ്ങനെ മാസങ്ങള്‍ക്കിപ്പുറം ഒമാനില്‍ തിരിച്ചെത്തിയിരിക്കുകയാണ് നൗഫല്‍. ഒരു മനുഷ്യയുസിലെ വേദനകളെല്ലാം ഒറ്റയടിക്ക് നേരിടേണ്ടി വന്ന നൗഫലിനെ പതുക്കെയാണെങ്കിലും ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ചുറ്റുമുള്ളവര്‍ക്ക് സാധിച്ചുവെന്നാണ് മസ്കത്ത് കെഎംസിസി അധ്യക്ഷന്‍ റഹീസ് അഹമ്മദ് പറയുന്നത് പ്രവാസികളും കെഎംസിസിക്കും അതില്‍ പങ്കുവഹിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിസി നേതാവ് എംടി അബൂബക്കറിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നൗഫലിന്റെ വീടിനുള്ള കുറ്റിയടിക്കല്‍ കര്‍മം കഴിയുകയും വീടുപണി നടന്നുകൊണ്ടിരിക്കുകയുമാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തം നടക്കുമ്പോള്‍ നൗഫല്‍ ഒമാനില്‍ ജോലി സ്ഥലത്തായിരുന്നു. ബന്ധുവിന്റെ ഫോണ്വിളിയെത്തിയപ്പോഴാണു ദുരന്തത്തെ കുറിച്ച് അറിയുന്നത്. ഉടന്‍തന്നെ നാട്ടിലേക്ക് തിരിച്ചു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണു നൗഫലിന് വീടിരുന്ന സ്ഥലത്തെത്താനായത്. പിതാവ് കുഞ്ഞിമൊയ്തീന്‍,മാതാവ് ആയിഷ,ഭാര്യ സജ്ന,മക്കളായ നഹ്ല നസ്റിന്,നിഹാല്‍,ഇഷാ മെഹ്റിന്,നൗഫലിന്റെ സഹോദരന് മന്‍സൂര്‍,ഭാര്യ മുഹ്സിന,മക്കള്‍ ഷഹല ഷെറിന്,സഫ്ന ഷെറിന്,ആയിഷ അമാന എന്നിവരെയാണു ഒഴുകിയെത്തിയ ഉരുള്‍ കവര്‍ന്നത്. മുണ്ടക്കൈയില്‍ താമസിച്ചിരുന്ന നൗഫലിന്റെ കുടുംബം കൂടുതല്‍ സുരക്ഷിതമെന്നു തോന്നിയതിനാലാണ് ആ ദുരന്തരാത്രിയില്‍ വെള്ളാര്‍മല സ്കൂളിന് സമീപത്തെ മന്‍സൂറിന്റെ വീട്ടില്‍ തങ്ങാനെത്തിയത്. ദുരന്തത്തിനു മൂന്നു മാസം മുമ്പ് നൗഫല്‍ അവധി കഴിഞ്ഞ് മടങ്ങിയിരുന്നു. ദുരന്തത്തില്‍ നൗഫലിന്റെ വീടിന്റെ തറയുടെ ചെറിയൊരു ഭാഗം മാത്രമാണു അവശേഷിച്ചത്. അതിനു മുകളിലിരുന്ന് നൗഫല്‍ കരയുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു.