
ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
അബുദാബി : പൊതുയിടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹംവരെ പിഴയീടാക്കുമെന്ന് അബുദാബി നഗരസഭ, ഗതാഗതവകുപ്പ് അധികൃതര്‍. സിഗരറ്റ് കുറ്റികള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹംവരെയാണ് പിഴ ചുമത്തുക. പൊതുസ്ഥലങ്ങള്‍ മാലിന്യവിമുക്തമാക്കാനും നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്. നിശ്ചിത പ്രദേശങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റികളിടുക, ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വര്‍ധിപ്പിക്കും. ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നഗര ഭംഗിയും പൊതുജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച പ്രദേശങ്ങളിലായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് അധികൃതര്‍.