
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ദുബൈ: യുഎഇ കണ്ണൂര്‍ ജില്ലാ വോളിബോള്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാള്‍ ടൂര്‍ണമെന്റ് നാളെ ദുബൈ ഗര്ഹൂദിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി കണ്ണൂര്‍ ജില്ലക്കാരനായ മുന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ താരം ജോബി ജോസഫ് പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ കാസിം,പ്രസിഡന്റ് സിറാജ് ചെടിക്കുളം, മജീദ് ചെറൂര്,ബാബു പീതാംബരന് പങ്കെടുത്തു.