ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : ചുരുങ്ങിയ കാലംകൊണ്ട് ആകാശയാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റിയ വിസ്താര എയര്‍ലൈന്‍ വിസ്മൃതിയിലേക്ക് മായുന്നു. പകരം കൂടുതല്‍ വിശാലതയോടെ എയര്‍ഇന്ത്യ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. എയര്‍ഇന്ത്യ-വിസ്താര ലയനം അടുത്ത മാസം നടക്കുന്നതോടെയാണ് വിസ്താര യും ആകര്‍ഷകമായ ആകാശയാത്രയും എയര്‍ഇന്ത്യയിലേക്ക് വഴിമാറുന്നത്. എയര്‍ ഇന്ത്യയുമായി ലയിച്ച്, പരിധിയില്ലാത്ത സാധ്യതകളുള്ള ഒരു ലോകോത്തര വിമാനക്കമ്പനി സൃഷ്ടിച്ചുകൊണ്ട് വിസ്താര അതിന്റെ യാത്രയില്‍ ആവേശകരമായ പുതിയ അധ്യായം ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
2024 നവംബര്‍ 12നോ അതിനുശേഷമോ യാത്രയ്ക്കായി വിസ്താരയില് ടിക്കറ്റെടുത്തവരുടെ യാത്ര എയര്‍ഇന്ത്യയില്‍ ആയിരിക്കും. എല്ലാവിസ്താര വിമാനങ്ങളും എയര്‍ഇന്ത്യ പ്രവര്‍ത്തിപ്പിക്കും. ഈ വിമാന ങ്ങള് ഓടുന്ന റൂട്ടുകളിലേക്കുള്ള ബുക്കിംഗുകള്‍ റീഡയറക്ട് ചെയ്യും. ഈ പരിവര്‍ത്തന കാലയളവില്‍, വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും സ്ഥിരമായ ആശയ വിനിമയവും സൗകര്യവും ഉറപ്പാക്കും. ലയനവും അനുബന്ധ സര്‍വ്വീസുകളും സുഗമവും തടസ്സരഹിതവു മാണെന്ന് ഉറപ്പാക്കാന്‍ വിസ്താരയും എയര്‍ ഇന്ത്യയും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ യാത്രയിലെ ഈ പുതിയ ഘട്ടത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് വിസ്താര വ്യക്തമാക്കി.
ഞങ്ങളുടെ അതിഥികള്‍ക്ക് വിപുലീകരിച്ച നെറ്റ്വര്‍ക്ക്, അധിക ഫ്ളൈറ്റ് ഓപ്ഷനുകള്‍, മെച്ചപ്പെട്ട ഫ്രീക്വെന്റന്റ് ഫഌയര്‍ പ്രോഗ്രാമുകള്‍, ഏറ്റവും മികച്ച സേവനം എന്നിവ വാഗ്ദാനം ചെയ്യാന്‍ സംയുക്ത എയര്‍ലൈന്‍ ശ്രമിക്കുമെന്ന് ഇതുസംബന്ധിച്ച അറിയിപ്പില്‍ ഉറപ്പ് നല്കുന്നു. ലയനാനന്തര എയര്‍ഇന്ത്യ ഇന്ത്യന്‍ ഹൃദയമുള്ള ആഗോള എയര്ലൈനായിരിക്കുമെന്ന് എയര്‍ഇന്ത്യ അവകാശപ്പെട്ടു. ലയന പ്രക്രിയ മുന്നോട്ട് പോകുമ്പോള്‍ വിസ്താരയുടെയും എയര്‍ഇന്ത്യയുടെയും വെബ്സൈറ്റുകളിലും സോഷ്യല്‍ മീ ഡിയ ചാനലുകളിലും ഇ-മെയില്‍വഴിയും പതിവ് അപ്ഡേറ്റുകള് ഉപഭോക്താക്കളുമായി പങ്കിടും. വെബ്ചെ ക്ക്-ഇന്‍, ലോഞ്ച് ആക്സസ്, അനുബന്ധ സേവനങ്ങള്‍, സാധ്യമായ മറ്റെല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെ ടുന്നു. 2015 ജനുവരി 9നാണ് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വിസ്താര എയര്‍വേയ്സ് ഇന്ത്യയിലേക്ക് കടന്നുവന്നത്. 53 എയര്‍ബസ് എ320നിയോ, 10 എയര്‍ബസ് എ321നിയോ, ഏഴ് ബോയിംഗ് 787, ഒമ്പത് ഡ്രീംലൈ നര് എന്നിവയുള്‍പ്പെടെ 70 വിമാനങ്ങളാണ് നിലവില്‍ വിസ്താരക്കുള്ളത്.
ലയനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അഭ്യന്തര സര്‍വ്വീസ് നടത്തുന്ന എയര്‍ലൈനായി ഇതോടെ എയര്‍ഇന്ത്യ മാ റും. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനും ഇതുവഴി സാധ്യമാകുമെന്നാണ് ക രുതുന്നത്. എന്നാല്‍ ലയിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കണമെന്നാണ് യാത്രക്കാരു ടെ മനസ്സ് മന്ത്രിക്കുന്നത്. സ്വകാര്യമേഖലയിലേക്ക് എയര്‍ഇന്ത്യ മാറിയതോടെ യാത്രക്കാരുടെ പ്രശ്നങ്ങ ള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടി ല്ല.