27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ വിസ്താര വിടവാങ്ങി. ഒമ്പത് വര്‍ഷക്കാലം ആകാശ യാത്രയില്‍ മികച്ച സേവനം നല്കിയ വിസ്താര 11ന് അര്‍ധരാത്രിയാണ് അവസാന യാത്ര നടത്തിയത്. മുംബൈയില്‍നിന്നും തിങ്കളാഴ്ച രാത്രി 11.15ന് അബുദാബിയിലെത്തിയ വിസ്താര എയര്‍വേസ് യുകെ 255 പുലര്‍ച്ചെ 12.15ന് എഐ 2256 എന്ന കോഡില്‍ എയര്‍ ഇന്ത്യയായാണ് മുംബൈയിലേക്ക് മടങ്ങിയത്. വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്. മുംബൈ-ഡല്‍ഹി വിമാനമായിരുന്നു വിസ്താരയുടെ അവസാന ആഭ്യന്തര യാത്ര. 2024 നവംബര്‍ 11ന് രാത്രി 10.50ന് മുംബൈ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്നു. അവസാന വിദേശയാത്ര ന്യൂ ഡല്‍ഹി-സിംഗപ്പൂര്‍ വിമാനമായിരുന്നു. യുകെ 115 എയര്‍ബസ് എ321 നിയോ വിമാനമാണ് തിങ്കളാഴ്ച രാത്രി 11.45ന് ഡല്‍ഹിയില്‍നിന്ന് പറന്നുയര്‍ന്നത്. എയര്‍ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര വിസ്മൃതിയിലായത്. ഈ മാസം 12നോ അതിനുശേഷമോ വിസ്താരയില് ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടത്തിയിട്ടുണ്ട്. വിസ്താരയുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിങ്ങുകള്‍ മാറ്റിയിട്ടുണ്ട്. വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും സ്ഥിരമായ ആശയ വിനിമയവും സൗകര്യവും ഉറപ്പാക്കും. ലയനവും അനുബന്ധ സര്‍വീസുകളും സുഗമവും തടസരഹിതവുമാണെന്ന് വിസ്താരയും എയര്‍ ഇന്ത്യയും വ്യക്തമാക്കി. 2015 ജനുവരി 9നാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിസ്താര എയര്‍വേയ്സ് ഇന്ത്യയിലേക്ക് കടന്നുവന്നത്. 53 എയര്‍ബസ് എ320നിയോ,10 എയര്‍ബസ് എ321നിയോ,ഏഴ് ബോയിംഗ് 787, ഒമ്പത് ഡ്രീംലൈ നര് എന്നിവയുള്‍പ്പെടെ 70 വിമാനങ്ങളാണ് വിസ്താരക്കുണ്ടായിരുന്നത്.