ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദുബൈ : തന്റെ കുടുംബ വീടിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമംഗവും ഹാംഷെയര്‍ ടീം ക്യാപ്റ്റനുമായ ജെയിംസ് വിന്‍സ് ദുബൈയിലേക്ക്. ഒരു ദശാബ്ദത്തിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചാണ് താരം ദുബൈയിലേക്ക് താമസം മാറുന്നതെന്ന് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. നാട് വിടുന്നതിനാല്‍ മികച്ച ബാറ്ററായ വിന്സിന് ഈ വര്‍ഷത്തെ ഇംഗ്ലീഷ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് കൗണ്ടി ചാമ്പ്യന്‍ഷിപ്പും അന്താരാഷ്ട്ര മത്സരങ്ങളും നഷ്ടമാകും. എന്നാല്‍ ഏകദിനത്തിലും ടി20യിലും താരം ഹാംഷെയര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. 2019ല്‍ സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അംഗമായ 33 കാരന്റെ ഹാംഷെയര്‍ ആസ്ഥാനത്തിന് സമീപമുള്ള വീട് രണ്ട് തവണയാണ് ആക്രമിക്കപ്പെടുന്നത്. ഇത് തന്റെ കുടുംബത്തിന് വല്ലാത്ത വിഷമമുണ്ടാക്കിയെന്നും അവര്‍ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പെടുന്നതായും വിന്‍സ് പറഞ്ഞു. ആക്രമണങ്ങള്‍ തെറ്റായ ഐഡന്റിറ്റിയുടെ കേസാണെന്ന് താന്‍ വിശ്വസിച്ചു. ‘എന്റെ കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് മനസിലാക്കുകയും അത് എന്റെ കരിയറുമായി സംയോജിപ്പിക്കുകയും വേണം’: വിന്‍സ് പറഞ്ഞു. 18ാം വയസില്‍ ഹാംഷെയറില്‍ അരങ്ങേറ്റം കുറിച്ച വിന്‍സ് കൗണ്ടിയില്‍ 22,000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ബ്ലാസ്റ്റിന്റെ എക്കാലത്തെയും മികച്ച റണ്‍ സ്കോററാണ് വിന്‍സ്. കൂടാതെ എല്ലാ ഫോര്‍മാറ്റുകളിലുമായി 55 തവണ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച വിന്‍സ് ഹാംഷെയറിന്റെ മൂന്ന് കിരീടം നേടിയ ടി20 ടീമുകളില്‍ കളിച്ചിട്ടുണ്ട്.