
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
മനാമ: വില്ല്യാപള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈന്‍ കമ്മിറ്റി കൗണ്‍സില്‍ യോഗത്തില്‍ നടന്നു. ആക്ടിങ് പ്രസിഡന്റ് ശരീഫ് കൊറോത് അധ്യക്ഷനായി. ഹ്രസ്വ സന്ദര് ശനര്ത്ഥം ബഹ്റൈനിയിലെത്തിയ അനറത്ത് ഹമീദ് ഹാജി,കെപി ഇബ്രാഹീം,താനിയുള്ളതില്‍ ഹമീദ് ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്കി. ഓര്‍ഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് പികെ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എംഎംഎസ് ഇബ്രാഹിം (മുഖ്യരക്ഷാധികാരി),കൂടത്തില്‍ മൂസഹാജി,അനറത്ത് ബഷീര്‍,മജീദ് ഹാജി കിങ്കറക്,അബ്ദുല്ല ഹാജി തണല്‍,സലാം ഹാജി കുന്നോത്ത്,തൈകുറ്റി ബഷീര്‍,സലീം കുറിഞ്ഞാലിയോട് മൂസ അമരാവതി (രക്ഷാധികാരികള്‍).ശരീഫ് കൊറോത്ത് (പ്രസിഡന്റ്),എപി ഫൈസല്‍ (ജനറല്‍ സെക്രട്ടറി),പിപി ഹാഷിം ഹാജി(ട്രഷറര്‍),ഇസ്ഹാഖ് പികെ(ഓര്‍ഗ.സെക്രട്ടറി),എന്‍കെ മൂസ ഹാജി(സീനി.വൈ.പ്രസി),ഹമീദ് ഹാജി താനിയുള്ളതില്‍,കുഞ്ഞമ്മദ് ചാലില്‍,കരീം ഹാജി നെല്ലൂര്‍,സഹീര്‍ പി,ശിഹാബ് ടി.ടി,നിസാര്‍ വീരാളി(വൈ.പ്രസി),അനസ് എലത്ത്,അഫ്സല് മയ്യന്നൂര്‍,അസ്മില്‍ വില്ല്യാപ്പള്ളി,ഷമീം എംഎംസ്,ഫായിസ് എന്‍കെ കുറിഞ്ഞാലിയോട്,ശരീഫ് അരീക്കോത്ത്,റസാഖ് മയ്യന്നൂര്‍(ജോ.സെക്ര) എന്നിവരെ തിരെഞ്ഞെടുത്തു. എപി ഫൈസല്‍ സ്വാഗതവും ഇസ്ഹാഖ് പികെ നന്ദിയും പറഞ്ഞു. വാത്സല്യം യതീം ദത്ത് പദ്ധതിയില്‍ മാസം അനാഥ 50 കുട്ടികളെയാണ് കമ്മിറ്റി സ്പോണ്സര് ചെയ്തിട്ടുള്ളത്.
ഇതിനു പുറമെ വി സ്മൈല്‍(ഡ്രസ് സഹായ പദ്ധതി), ചിറക് (യതീം ഉന്നത വിദ്യാഭ്യാസ പദ്ധതി),വി സ്മാര്‍ട്ട്(വിദ്യാഭ്യാസ സഹായ പദ്ധതി),ഭവന സഹായ പദ്ധതി,എംജെ ഹൈടെക് എസി ഓഡിറ്റോറിയം,എംജെ സ്മാര്‍ട്ട് ഓഫീസ്,കുടിവെള്ള പദ്ധതി,വിഎംജെ കോംപ്ലക്സ് നിര്‍മാണ സഹായം,ആംബുലന്‍സ്,എമര്‍ജന്‍സി ബൈക്,എംജെ കമ്പ്യൂട്ടര്‍ അക്കാദമി,എംജെ മെഡിക്കല്‍ റിലീഫ് സെന്റര്‍,ചികിത്സ സഹായം തുടങ്ങിയവയും കമ്മിറ്റിക്കു കീഴില്‍ നടന്നുവരുന്ന പദ്ധതികളാണ്.