രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ദുബൈ : കെഎംസിസി നാട്ടികയും ദുബൈയിലെ ഫുട്ബാള്‍ മൈതാനങ്ങളിലേക്ക്. തൃശൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന തൃശൂര്‍ വൈബ് 2024ലെ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളിലാണ് വിഗോറസ് ആദ്യമായി പന്തുതട്ടുന്നത്. ഖിസൈസ് മദീന മാളില്‍ നടന്ന മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തില്‍ വിഗോറസ് എഫ്സി ടീം മാനേജറായി ഷകീര്‍ ഉപ്പാട്ടിനെയും ക്യാപ്റ്റനായി അബ്ദുല്‍ ബാസിത്തിനെയും തിരഞ്ഞെടുത്തു.
മണ്ഡലം പ്രസിഡന്റ് ബഷീര്‍ സൈദു അധ്യക്ഷനായി. മുഹമ്മദ് ഹനീഫ്,ഷകീര്‍ ഉപ്പാട്ട്,അബ്ദുല്‍ ബാസിത്,മുഹമ്മദ്,ബിലാല്‍,ഷാഹുല്‍ ഉപ്പാട്ട്, സബീല്‍,ഹഫീസ് പങ്കെടുത്തു. ആക്റ്റിങ് ജനറല്‍ സെക്രട്ടറി മനാഫ് മുഹമ്മദ് സ്വാഗതവും അബ്ദുല്‍ സത്താര്‍ പട്ടാട്ട് നന്ദിയും പറഞ്ഞു.