
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
തൃശൂര്: അപരിചിതമായ നമ്ബറുകളില് നിന്ന് വീഡിയോ ഓഡിയോ കോളുകള് വിളിച്ച് പണം തട്ടുന്ന പുതിയ തട്ടിപ്പുമായി സൈബര് സംഘം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില് സമ്ബാദ്യം മുഴുവന് നഷ്ടമാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില് നിരവധി പേരാണ് കോള് അറ്റന്റ് ചെയ്ത് തട്ടിപ്പിന് ഇരയായത്. +92 ല് തുടങ്ങുന്ന നമ്ബറുകളില് നിന്നാണ് മിക്കവാറും വിളിവരുന്നത്. ആപ്പു വഴി ക്രിയേറ്റ് ചെയ്ത നമ്ബറുകളായിരിക്കും ഇത്. ഡിപി ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തില് യൂണിഫോം ധരിച്ച ഒരാളുടേതായിരിക്കും. പരമാവധി അസ്വസ്ഥതയും ടെന്ഷനും ജനിപ്പിച്ച് പണം കൈപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യം.
പോലീസിന്റെ പേരിലും തട്ടിപ്പ്
ഉദാഹരണമായി, എംബിബിഎസിന് പഠിക്കുന്ന പെണ്കുട്ടിയുടെ പിതാവിനെ പോലീസിലെ ഉയര്ന്ന അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് ഒരു സംഘം വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകള്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഇവര് പറഞ്ഞു. മകള്ക്ക് ഫോണ് കൈമാറാമെന്ന് പറഞ്ഞ് വേറൊരാള്ക്ക് കൊടുക്കും. ഫോണില് പെണ്കുട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന കരച്ചില് ശബ്ദം മാത്രം. പ്രതീതി ജനിപ്പിക്കാന് വയര്ലസ് ശബ്ദം.
നിയമപരമായ നടപടി ക്രമങ്ങള് തുടങ്ങിയട്ടില്ലെന്നും, വലിയൊരു തുക തന്നാല് പെണ്കുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറയും. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പരമാവധി ടെന്ഷനടിപ്പിക്കും. ഒടുവില് തട്ടിപ്പ് സംഘം പറയുന്ന പണം നല്കുകയാണ് ചെയ്യുന്നത്. പിന്നീട് മകളെ വിളിക്കുമ്ബോഴാണ് തട്ടിപ്പായിരുന്നു എന്ന് ബോധ്യമാകുന്നത്.
വിളിക്കാനുള്ള കാരണങ്ങള് നിരവധി
നിങ്ങളുടെ പേരില് അക്കൗണ്ട് എടുത്തിട്ടുണ്ട് അതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. സിം എടുത്ത് രാജ്യദ്രോഹപ്രവര്ത്തനങ്ങള്ക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കൊറിയറില് മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് തുടങ്ങി വിളിക്കാനുള്ള കാരണങ്ങള് നിരവധിയാണ്.
ചിലപ്പോള് സെറ്റിട്ട കോടതി മുറിയും, ന്യായാധിപന്മാരേയും കാണിക്കും. വെര്ച്വല് അറസ്റ്റാണെന്നു പറഞ്ഞ് പണം കിട്ടുന്നതു വരെ അനങ്ങാന് സമ്മതിക്കില്ല. നിരവധി വ്യാജരേഖകളും കാണിക്കും. പലരും ഭയം കൊണ്ട് അവര് പറയുന്ന പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കും. ഒരു നിയമസംവിധാനവും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന് ആവശ്യപ്പെടുന്നില്ല.
വീഡിയോ കോള് വഴി അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് പറയുന്നു. ഇത്തരം വിളികള് വരുമ്ബോള് ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.