രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
അബുദാബി : യുഎഇ 53ാമത് ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു നടന്ന ആഘോഷങ്ങളില്‍ നിയമങ്ങളും നിബന്ധനകളും ലംഘിച്ച നിരവധി വാഹനങ്ങള്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ പൊലീസ് പിടികൂടി. ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ എമിറേറ്റുകളിലെ പൊലീസ് കര്‍ശനമായി പുറത്തിറക്കിയ നിബന്ധനകള്‍ ലംഘിച്ച വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ദേശീയ ദിനാഘോഷത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനും അജ്മാ ന് പൊലീസ് നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തതായി ട്രാഫിക് ആന്റ്് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ്ബിന്‍ ഹിന്ദി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാ ക്കുന്ന ശല്യവും ശബ്ദവും ഉണ്ടാക്കുക,വാഹനത്തിന്റെ എഞ്ചിനില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തു ക,വാഹന അലങ്കാര ചട്ടങ്ങള്‍ ലംഘിക്കുക,ദേശീയ ദിനാഘോഷ വേളയില്‍ അനുചിതവും നിയമവിരുദ്ധ വുമായ പെരുമാറ്റം, ഡ്രൈവര്‍മാരും യാത്രക്കാരും പാര്‍ട്ടി സ്പ്രെ ഉപയോഗിക്കുക,വാഹനത്തിന്റെ മുകളി ലൂടെയും വിന്‍ഡോകളിലൂടെയും തലയും കൈയും പുറത്തിടുക തുടങ്ങിയ കാര്യങ്ങള്‍ നിയമ ലംഘനങ്ങ ളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ദേശീയ ദിനാഘോഷത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ ശക്തമായ ബോ ധവത്കരണ പ്രചാരണങ്ങള്‍ നടത്തിയിട്ടും പിടിച്ചെടുത്ത വാഹന ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമം ലംഘിച്ച തായി ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി ചൂണ്ടിക്കാട്ടി. രാജ്യം കൈവരിച്ച ആധുനികതയു ടെയും വികസനത്തിന്റെയും നിലവാരം, നിയമത്തോടുള്ള ബഹുമാനം, പൊതു സുരക്ഷയോടുള്ള താല്പ ര്യം തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് ലംഘിക്കപ്പെട്ടത്. ട്രാഫിക് നിയമങ്ങളും നിയമങ്ങളും ലംഘിക്കുക യും മറ്റുള്ളവരുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആരായാലും അജ്മാന് പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. നിയന്ത്രണങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കാന്‍ ഡ്രൈവര്‍മാരോട് ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ബിന്‍ ഹിന്ദി ആവശ്യപ്പെട്ടു.