27 മില്യണ് ഫോളോവേഴ്സ്
ദുബൈ : തണ്ണിമത്തന് കയറ്റിയ വാഹനം ദുബൈയില് കടലില്വീണു. അല്ഹംരിയയിലെ വാര്ഫിലാണ് തണ്ണിമത്തന് കയറ്റിയ വാഹനം കടലില് വീണത്. ഹാന്റ്ബ്രേക്ക് ഇടാതെ ഡ്രൈവര് വാഹനത്തില്നിന്ന് ഇറങ്ങിയതാണ് വാഹനം കടലില് വീഴാന് കാരണമെന്ന് പൊലീസ് ഡെപ്യൂട്ടി ഡയരക്ടര് കേണല് അലി അബ്ദുല്ല അല് ഖുസിബ് അല് നഖ്ബി പറഞ്ഞു. സുഹൃത്തു ക്കളുമായി സംസാരിക്കുന്നതിനാണ് ഡ്രൈവര് അശ്രദ്ധയോടെ പുറത്തിറങ്ങിയത്. ദുബൈ തുറമുഖ പൊലീസ് സ്റ്റേഷനിലെ മാരിടൈം റെസ്ക്യൂ ഡിപ്പാര്ട്ട്മെന്റിലെ മുങ്ങല് വിദഗ്ധര് ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് ട്രാന്സ്പോര്ട്ട് ആന്റ് റെസ്ക്യൂവിന്റെ സഹകരണത്തോടെയാണ് വാഹനം കടലില്നിന്നും കരകയറ്റിയത്. വിവരമറിഞ്ഞയുടന് പൊലീസും മുങ്ങല് വിദഗ്ധരും കുതിച്ചെത്തി ക്രെയിന് ഉപയോഗിച്ച് വാഹനം വാര്ഫിലേക്ക് ഉയര്ത്തുകയായിരുന്നു. ആര്ക്കും പരുക്കില്ലെന്ന് പൊലീസ് വ്യ ക്തമാക്കി.