
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: എമിറേറ്റിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതിയുടെ കീഴില്‍ അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ‘അടിയന്തര വാഹനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക’ എന്ന സന്ദേശവുമായി ബോധവത്കരണം ആരംഭിച്ചു. അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡുമായും മുനിസിപ്പാലിറ്റി കളുടെയും ഗതാഗത വകുപ്പിന്റെയും സഹകരണത്തോടെയാണ് കാമ്പയിന്. അപകടസ്ഥലങ്ങളില്‍ അതിവേഗത്തില്‍ എത്തിച്ചേരുന്നത് ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊലീസ്, ആംബുലന്‍സുകള്‍,ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ എന്നിവ അപകട സ്ഥലങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരേണ്ടത് അനിവാര്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് ജീവന് രക്ഷിക്കുകയോ പരിക്കുകളുടെ തീവ്രത കുറയ്ക്കുകയോ ചെയ്തേക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ഓരോ സെക്കന്റും പ്രധാനമാണ്. പ്രത്യേകിച്ച് തീപിടുത്തങ്ങള്‍ അല്ലെങ്കില്‍ ഗുരുതരമായ മെഡിക്കല്‍ സംഭവങ്ങള്‍ എന്നീ സാഹചര്യങ്ങള്‍ പരമപ്രധാനമാണ്. രോഗികളുടെയും പരിക്കേറ്റവരുടെയും കാര്യങ്ങള്‍ക്ക് മാത്രമല്ല അപകടകരമായ സാഹചര്യങ്ങളിലും ആവശ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന അടിയന്തര ജീവനക്കാര്‍ക്ക് അപകട സ്ഥലങ്ങളില്‍ വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരുന്നതിനും വഴിയൊരുക്കല് അത്യാവശ്യമാണ്. അടിയന്തര വാഹനങ്ങളുടെ വേഗത അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. അപകടങ്ങളും തീപിടുത്തങ്ങളും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സമൂഹ സഹകരണവും നിയമങ്ങള്‍ പാലിക്കുന്നതും സുപ്രധാനമാണ്. സൈറണുകള്‍ കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ ഉടന്‍ വഴിമാറിക്കൊടുക്കണമെന്ന് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.