
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ: പച്ചക്കറി ഉല്പന്ന വില കുതിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന പച്ചക്കറി സാധനങ്ങളുടെ വിലയാണ് പ്രധാനമായും വന്‍തോതില്‍ ഉയര്‍ന്നത്.
ഇന്ത്യ, ഒമാന്‍, ചൈന, ജോര്‍ദാന്‍, ഇറാന്, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന് തുടങ്ങി അനേകം രാജ്യങ്ങളില്‍ വിളവെടുക്കുന്ന പച്ചക്കറി ഉല്പന്നങ്ങള് യുഎഇ വിപണിയില്‍ സുലഭമായി ലഭിച്ചിരുന്നു. ഈയിടെയായി ഇന്ത്യയില്‍ നിന്നും യുഎഇ മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറി സാധനങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു. ഇന്ത്യയില്‍ പച്ചക്കറി കയറ്റുമതിക്ക് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. കനത്ത മഴയും വിള നാശവുമൊക്കെയായി ഇന്ത്യയില്‍ ഉല്‍പ്പാദന രംഗത്തുണ്ടായ കുറവും കയറ്റുമതി നിയന്ത്രണത്തിന് ഹേതുവായി. ഇന്ത്യന്‍ പച്ചക്കറി ഉല്പന്നങ്ങള് മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്കും സ്വദേശികളടക്കം അറബ് വംശജര്‍ക്കും തീന് മേശയില്‍ ഏറെ പ്രിയമുള്ളതാണ്. സവാള, തക്കാളി പോലുള്ള കേരളീയ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും വന്‍ തോതില്‍ വില ഉയര്‍ന്നത് യുഎഇയില്‍ കഴിയുന്ന മലയാളി കുടുംബ ബജറ്റിനെ പോലും താളം തെറ്റിക്കുന്ന അവസ്ഥയിലേക്കെത്തി. സവാള, തക്കാളി വില ഒപ്പത്തിനൊപ്പം ഉയര്‍ന്നു നില്ക്കുന്നു. ഇരു ഉല്പന്നങ്ങളുടെയും ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് അഞ്ച് ദിര്‍ഹമിലെത്തി. ഇതിന് മുമ്പ് കോവിഡ് വ്യാപന പ്രതിസന്ധി കാലത്താണ് ഇത്തരത്തില്‍ പച്ചക്കറി വില ഉയര്‍ന്നിരുന്നത്. ഈജിപ്ത്, പാക്കിസ്ഥാന് രാജ്യങ്ങളില്‍ നിന്നെത്തുന്ന സവാള, തക്കാളി വില കിലോഗ്രാമിന് നാല്, നാലര ദിര്‍ഹം എന്ന നിലയിലാണ്. വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വാഗ്ദാനം ചെയ്ത സ്പെഷ്യല്‍ ഓഫര്‍ വിലയാണിത്. കഴിഞ്ഞ ചില ദിവസങ്ങളില്‍ സവാള വില ഏഴ് ദിര്‍ഹം തൊട്ടിരുന്നു. ഒമാനില്‍ നിന്നുള്ള തക്കാളിയുടെ വില കിലോയ്ക്ക് 10 ദിര്‍ഹമാണ് ഇന്നലെയും. തക്കാളി, സവാള വില മൂന്ന് ദിര്‍ഹമിന് മുകളില്‍ കയറുക അപൂര്‍വ്വമാണ്. ഇന്ത്യന്‍ വെളുത്തുള്ളി വില കിലോഗ്രാമിന് 19 ദിര്‍ഹമിലെത്തി. അല്‍പ്പം ആശ്വാസം ലഭിക്കണമെങ്കില്‍ ചൈനീസ് വെളുത്തുള്ളി ശരണം, വില 12 ദിര്‍ഹം. ഇന്ത്യന്‍ കൈപക്കക്കും കയ്പേറും വിലയാണ്, 13 ദിര്‍ഹമായി ഉയര്‍ന്നു. വെണ്ടക്ക, കോവക്ക, നരമ്പന് തുടങ്ങിയ ഉത്പന്നങ്ങളുടെ വില 12 ദിര്‍ഹമായി കയറി. ഇന്ത്യന്‍ പച്ചമാങ്ങയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ 17 ദിര്‍ഹമായിരുന്നു, ഇത് സമീപ കാലത്തെ റിക്കാര്‍ഡ് വര്‍ധനവാണ്. പടവലം 14, മുരിങ്ങ വില 14 ദിര്‍ഹം. കാരറ്റ് 6. ചെറുനാരങ്ങ 9. ഇന്ത്യന്‍ പച്ചമുളകിന്റെയും ഇഞ്ചിയുടെയും വില 14 ദിര്‍ഹമായി ഉയര്‍ന്നു. വെള്ളരി 6, പച്ചക്കായ 8, ചെറിയ ഉള്ളി 14 ദിര്‍ഹം ഇങ്ങിനെ പോവുന്ന വില വര്‍ധന ചിത്രം. പച്ചക്കറി ഉല്പന്നങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം കഫ്ത്തീരിയ റെസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. പല ഭക്ഷ്യ വിഭവങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പച്ചക്കറി വിലയില്‍ വര്‍ധന പ്രകടമായി തുടങ്ങിയിട്ട്. വില ഉയര്‍ന്നെങ്കിലും വിപണിയില്‍ ഇന്ത്യന്‍ പച്ചക്കറി ഉല്പന്നങ്ങള്ക്ക് വന്‍ ഡിമാന്റ് തുടരുന്നു.