
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ദുബൈയില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കായി മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ബുക് എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു. ദുബൈ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി വിദ്യാര്‍ഥികള്‍ മേളയിലൂടെ പുസ്തക കൈമാറ്റം നടത്തി. ചടങ്ങില്‍ വനിതാ വിങ് പ്രസിഡന്റ് ഹസ്ന സലാഹ് അധ്യക്ഷയായി. സീനത്ത് ബികെ സ്വാഗതവും മുബഷിറ മുസ്തഫ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ശബ്നം,ബാസില ബാവക്കുട്ടി,സലീന മുഹമ്മദ്,ഫാത്തിമ റഹീസ,ജംഷി സലീം,ബുഷ്റ ടികെ നേതൃത്വംനല്കി.