
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവില്‍വന്ന ആദ്യ ജില്ലാ വനിതാ വിങ്ങിനു കീഴില്‍ പ്രഥമ മണ്ഡലം ഘടകമായി പെരിന്തല്‍മണ്ണ മണ്ഡലം വനിതാ വിങ് രൂപീകരിച്ചു. മണ്ഡലം കെഎംസിസി ‘വിന്ഡര് വൈബ് 2കെ25’യില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കാലൊടി കമ്മിറ്റി പ്രഖ്യാപനം നടത്തി. വനിതാവിങ് ജില്ലാ വൈസ് പ്രസിഡന്റ് സലീന മുഹമ്മദ് ഭാരവാഹികളെ ഹാരാര്‍പണം ചെയ്തു. ഭാരവാഹികളായി ഷഹനാസ് ഹനീഫ് ഏലംകുളം(പ്രസിഡന്റ്),മാജിദ നൗഷാദ്(ജനറല്‍ സെക്രട്ട്രറി),ജാസ്മിന് അബ്ദുല്‍ ഗഫൂര്‍(ട്രഷറര്‍),നസീറ ജൗഹര്‍,ഫാത്തിമ നുസ്റത്ത്,സുവൈബതുല്‍ അസ്ലമിയ,സമീല സുബൈര്‍(വൈസ് പ്രെസിഡന്റുമാര്‍),സഫ്ന സനൂബ്,സുഹ്ദിയ എന്‍പി,സന നസ്രി,ഫാത്തിമത് അഷിത(ജോ.സെക്രട്ട്രറിമാര്) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ ഗഫൂര്‍ പിവി അധ്യക്ഷനായി. സക്കീര്‍ പാലത്തിങ്ങല്‍,അബ്ദുസ്സമദ് ആനമങ്ങാട്,ശിഹാബ് കായങ്കോടന്,സലീന മുഹമ്മദ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കി. ജില്ലാ കെഎംസിസി നേതാക്കളായ നൗഫല്‍ വേങ്ങര,അഷ്റഫ് സിവി,ലത്തീഫ് കോട്ടക്കല്‍, മുജീബ് കോട്ടക്കല്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ നാസര്‍ പുത്തൂര്‍,ജൗഹര്‍ കാട്ടുങ്ങല്‍,ശംസുദ്ദീന്‍ മണലായ,ഷമീര്‍ ഒടമല,സൈദലവി പെരുമമ്പാറ,സക്കീര്‍ ഹുസൈന് പുത്തന്‍പള്ളി പങ്കെടുത്തു. അസ്കര്‍ കാര്യവട്ടം നന്ദി പറഞ്ഞു.