
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് സര്‍വകാല തകര്‍ച്ച. ഒരു ഡോളറിന് 84 രൂപ 30 പൈസ എന്ന നിലയിലാണ് ബുധനാഴ്ച വിപണി അടക്കുമ്പോള്‍ രൂപയുടെ വിനിമയ മൂല്യം. ചൊവ്വാഴ്ച 84.12 രൂപ എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയം. അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലം യു എസ് വിപണിയില്‍ വന്‍ ഉണര്‍വ്വാണ് സൃഷ്ടിച്ചത്. അന്താരാഷ്ട്ര വിനിമയ രംഗത്ത് ക്രോസ് കറന്‍സികളില്‍ യു എസ് ഡോളറിന് മികച്ച നേട്ടമാണുണ്ടായത്. ഇത് ഇന്ത്യ രൂപയുടെ വിനിമയ തകര്‍ച്ചക്ക് ആക്കം കൂട്ടി. പ്രധാന രാജ്യങ്ങളുടെ കറന്‍സികളെല്ലാം കഴിഞ്ഞ ദിവസം വലിയ വിനിമയ നഷ്ടമാണ് നേരിട്ടത്. ഡോളറിനെതിരെ യൂറോയുടെ നിരക്ക് 1.0898 എന്നതില്‍ നിന്ന് ബുധനാഴ്ച വിപണിയില്‍ 1.0723 എന്ന നിലയിലാണ് നടന്നത് ബ്രിട്ടീഷ് പൗണ്ട് 1.2990 എന്ന നിലയില്‍ നിന്നും 1.2872 എന്ന നിലയിലെത്തി. ജാപ്പനീസ് യെന്‍ 152ല്‍ നിന്നും 154 ലേക്ക് കൂപ്പുകുത്തി. രൂപക്കുണ്ടായ തകര്‍ച്ച പ്രവാസികള്‍ക്ക് വലിയ വിനിമയ ലാഭമാണ് നല്‍കുക. അന്താരാഷ്ട്ര വിപണിയില്‍ ജിസിസി രാജ്യങ്ങളുടെ വര്‍ദ്ധിച്ച വിനിമയ നിരക്ക് ഇങ്ങിനെയാണ് ഒരു കുവൈത്തി ദീനാര്‍ 274.77 രൂപ, സൗദി റിയല്‍ 22.44 രൂപ, ബഹറൈനി ദീനാര്‍ 223.63, ഖത്തറി ദീനാര്‍ 23.13രൂപ, ദിര്‍ഹം 22.95 രൂപ, ഒമാനി റിയല്‍ 218.97രൂപ. രൂപയുടെ മൂല്യമിടിഞ്ഞതോടെ ജി സി സി രാജ്യങ്ങളിലെ എക്സ്ചേഞ്ചുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.