സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി : സാമൂഹ്യ,ജീവകാരുണ്യ മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്ക് വടകര എന്‍ആര്‍ഐ ഫോറം അബുദാബി കമ്മറ്റി 20ാം വര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച പ്രഥമ ‘വടകര ശ്രീ’ പുരസ്കാരം ബെസ്റ്റ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപകന്‍ കെ.കുഞ്ഞിരാമന് നായര്‍ക്ക് സമ്മാനിച്ചു. നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് കെ.പി നായരുടെ മകന് സുനീത് റാം പാറയിലിന് അവാര്‍ഡ് കൈമാറി. വിദേശത്തായിരുന്ന കുഞ്ഞിരാമന് നായര്‍ ഓണ്‍ലൈന്‍ വഴി സദസിനെ അഭിസംബോധന ചെയ്തു. വിവിധ സംഘടനാ നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.