
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : വടകര എന്‍ആര്‍ഐ ഫോറം അബുദാബി കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടകര മഹോത്സവം നാടോര്മകളുടെ നവ്യാനുഭവം പകര്‍ന്നു. 20ാം വാര്‍ഷിക ഭാഗമായി സംഘടിപ്പിച്ച മഹോത്സവത്തില്‍ വടകര പെരുമ വിളിച്ചിച്ചോതുന്ന ഭക്ഷണ സ്റ്റാളുകള്‍,വടകരയുടെ തനതു ആയോധന കലയായ കളരിപ്പയറ്റ്,കോല്‍ക്കളി, ഒപ്പന,ദഫ്മുട്ട്,തിരുവാതിര സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആസ്വാദക മനസിന് ഹരം പകര്‍ന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച മഹോത്സവം ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാസിത് കായക്കണ്ടി അധ്യക്ഷനായി. കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ അബ്ദുറഹ്മാന് അല്‍ഖാദിരി,വില്യം റുഡോള്‍ഫ് മാരിറ്റിനസ് വിങ്ക് എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ സംഘടനാ പ്രതിനിധികളായ രമേശ് റായ്,ബീരാന്‍കുട്ടി,ഇര്‍ഷാദ്,സൂരജ് (അഹല്യ ഹോസ്പിറ്റല്‍)സുനീത് പാറയില്‍ നായര്‍ (ബെസ്റ്റ് ഓട്ടോ),രാജേഷ് വടകര,സുരേഷ് കുമാര്‍,റമല് പ്രസംഗിച്ചു. ആദര്‍ശ്,ബാബു വടകര,ബഷീര്‍ ഇബ്രാഹിം,ബഷീര്‍ അഹ്മദ്,രവീന്ദ്രന് മാസ്റ്റര്‍,എന്‍ കുഞ്ഞമ്മദ്,സുഹ്റ കുഞ്ഞമ്മദ്,പൂര്‍ണിമ ജയകൃഷ്ണന്,യാസര്‍ കല്ലേരി,ജയകൃഷ്ണന്,റജീദ് പട്ടേരി,സന്ദീപ്,അജിത് ശ്രീജിത്ത്,സിറാജ് ആയഞ്ചേരി,അഖില്‍ ദാസ്,രാജേഷ്,അനൂപ്, ലെമിനെ യാസര്‍,സ്മിത ബിജു,ജിഷ ശ്രീജിത്ത്,ഹഫ്സത്ത് എന്നിവര്‍ നേതൃത്വം നല്കി. ഇന്ദ്ര തയ്യില്‍ സ്വാഗതവും ബഷീര്‍ ഹാജി കപ്ലിക്കണ്ടി നന്ദിയും പറഞ്ഞു.