
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഈ വർഷത്തെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറുസ് താരം അരിന സബലേങ്കയും, യുഎസ് താരം ജെസിക്ക പെഗുലയും തമ്മിൽ ഏറ്റുമുട്ടും. സെമിഫൈനലിൽ യുഎസിന്റെ തന്നെ എമ്മ നവോറോയെ കീഴടക്കിയാണ് അരിന സബലേങ്കയുടെ ഫൈനൽ പ്രവേശം. ഇത് തുടർച്ചയായ രണ്ടാം തവണയാണ് സബലേങ്ക യുഎസ് ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ വീഴ്ത്തിയാണ് ജെസിക്ക പെഗുല ഫൈനലിൽ എത്തിയിരിക്കുന്നത്. ഈ ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക.
മികച്ച ഫോമിലുള്ള അരിന സബലേങ്ക കിടിലൻ പ്രകടനം കാഴ്ചവെച്ചാണ് സെമിയിൽ എതിരാളിയെ വീഴ്ത്തിയത്. പതിമൂന്നാം സീഡായിരുന്ന നവോറോയെ 6-3, 7-6, (7/2) എന്ന സ്കോറിലാണ് സബലേങ്ക തോൽപ്പിച്ചത്. അതേ സമയം ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചായിരുന്നു പെഗുലയുടെ സെമി വിജയം. മുച്ചോവക്കെതിരായ കളിയിൽ ആദ്യ സെറ്റ് 1-6 ന് നഷ്ടമായെങ്കിലും പിന്നീടുള്ള സെറ്റുകൾ 6-4, 6-2 എന്ന സ്കോറിൽ പെഗുല സ്വന്തമാക്കി.