
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് മത്സരത്തിലെ ഡോണൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചു ചൂടേറിയ വാഗ്വാദങ്ങളുമായി ഇന്ത്യൻ – അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്ലയും ടെസ്ല സിഇഒ ഇലോൺ മസ്കും. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു മുൻപന്തിയിൽനിന്ന ജോ ബൈഡൻ ഇന്നലെ പിന്മാറിയിരുന്നു. ഇതേത്തുടർന്ന് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിനാണു സാധ്യതയേറിയിരിക്കുന്നത്. എന്നാൽ കമലയ്ക്കെതിരെ ഓപ്പൺ എഐ നിക്ഷേപകനും ഡെമോക്രാറ്റിക് പാർട്ടിക്ക് ഫണ്ട് നൽകുന്നയാളുമായ വിനോദ് ഖോസ്ല രംഗത്തെത്തിയതിനു പിന്നാലെ മസ്ക് നടത്തിയ പരാമർശങ്ങൾ ചർച്ചയായി.
മിഷിഗൻ ഗവർണർ ഗ്രെചൻ വിറ്റ്മറോ പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയോ പോലുള്ള സ്ഥാനാർഥികളാവണം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിലേക്കു വരേണ്ടത് എന്നാണ് ഖോസ്ലയുടെ നിലപാട്. തീവ്ര വലതുനിലപാടിലേക്കു പോകാത്ത പ്രസിഡന്റിനെയാണ് അമേരിക്കയ്ക്കു വേണ്ടതെന്നും ഖോസ്ല പറഞ്ഞു. ഇവർക്കുവേണ്ടി വാദിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ ഖോസ്ല ഇട്ട കുറിപ്പിനുള്ള മറുപടിയായി ട്രംപ് എത്തുകയായിരുന്നു.