കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏകീകൃത ചാര്‍ജിംഗ് ഫീസ് ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയിലെ പുതിയ കാബിനറ്റ് പ്രമേയത്തിലാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഏകീകൃത വിലയെക്കുറിച്ച് പറയുന്നത്. എക്സ്പ്രസ് ചാര്‍ജിംഗ് ഒരു യൂണിറ്റിന് 1.20 ദിര്‍ഹവും, സ്ലോ ചാര്‍ജിന് ഒരു യൂണിറ്റിന് 70 ഫില്‍സുമാണ് നിരക്ക്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇലക്ട്രിക് വാഹന നിരക്ക് സൗജന്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് ഫീസ് ഏകീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കാബിനറ്റ് പ്രമേയം നമ്പര്‍ 81ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഏകീകൃത ഫീസ് എപ്പോള്‍ ഈടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ജൂലൈ 8ന് ഔദ്യോഗിക ഗസറ്റില്‍ പ്രമേയം പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രിസഭാ പ്രമേയം പറയുന്നത്. അതിനാല്‍ തീരുമാനം സെപ്റ്റംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നിയമവിദഗ്ധന് വ്യക്തമാക്കുന്നത്.