കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇ ഗവണ്മെന്റ് ‘ഏകീകൃത യുഎഇ നമ്പറുകള്‍’ ആരംഭിച്ചു. രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ദേശീയ സംരംഭമാണിത്. വിവിധ സാമ്പത്തിക,ജനസംഖ്യ, സാമൂഹിക,വികസന,പരിസ്ഥിതി പദ്ധതികള്‍ക്ക് പിന്തുണ ഉദ്ദേശിച്ചാണ് ഏകീകൃത നമ്പര്‍ സംവിധാനം നടപ്പാക്കുന്നതെന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിവിവര കണക്ക് കേന്ദ്രങ്ങളിലെ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിലായിരുന്നു ശൈഖ് മന്‍സൂര്‍ ബിന്‍ സായിദിന്റെ ഈ ചരിത്ര പ്രഖ്യാപനം.
എല്ലാ പ്രാദേശിക ഗവണ്മെന്റുകളും അതത് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററുകളിലൂടെ ഡാറ്റയും മറ്റു സ്ഥിതിവിവര കണക്കുകളും ശേഖരിച്ചാണ് ഫലപ്രദമായ രീതിയില്‍ പദ്ധതി നടപ്പാക്കുന്നത്. യുഎഇയെ ആഗോള തലത്തില്‍ മുന്‍നിരയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സജീവമായ സമ്പദ്വ്യവസ്ഥയെ നയിക്കുക,സമൂഹത്തിന് കൂടുതല്‍ സഹായകമാകുക,സുസ്ഥിര ചുറ്റുപാടുകളും പുനരുപയോഗിക്കാവുന്ന സംവിധാനവും പ്രോത്സാഹിപ്പിക്കുക എന്നീ മൂന്ന് പ്രധാന ഗുണങ്ങളാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഫെഡറല്‍ കോംപറ്റീറ്റീവ്നെസ് ആന്റ്് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍,പ്രാദേശിക സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററുകള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെയും സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിലൂടെയും ഡാറ്റയും സ്ഥിതിവിവര കണക്കുകളും ശേഖരിച്ച് അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും സമൂഹത്തോടുള്ള യുഎഇ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും ശൈഖ് മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന ശ്രമങ്ങള്‍ക്ക് യുഎഇയിലെ സ്ഥിതിവിവര കണക്കുകളിലെയും ഡാറ്റയിലെയും നേട്ടങ്ങള്‍ അടിസ്ഥാനശിലയായി വര്‍ത്തിക്കും. ഏകീകൃത ദേശീയ സംരംഭമായി ഒന്നിപ്പിക്കുതാണ് പുതിയ പദ്ധതി.