
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ദുബൈ: ദുബൈയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ‘അണ്ടര്‍ വാട്ടര്‍ ട്രെയിന്‍’ എന്ന ആശയം വൈറലായതോടെ പദ്ധിതിയുടെ നിജസ്ഥിതി വ്യക്തമാക്കി കമ്പനി. ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അണ്ടര്‍വാട്ടര്‍ റെയില്‍വേ പദ്ധതി വൈറലായത്. എന്നാല്‍ പദ്ധതി ഇപ്പോഴും ആശയപരമായ ഘട്ടത്തില്‍ മാത്രമെന്ന് പ്രൊജക്ട് വിഭാവനം ചെയ്ത ദി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടര്‍ അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു. 2018ലാണ് പദ്ധതിയെ കുറിച്ച് ആദ്യനിര്‍ദേശം വന്നത്. ലോകമെമ്പാടുമുള്ള വാര്‍ത്താ ഏജന്‍സികള്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ചയും പദ്ധതിയെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നല്കി. എന്നാല്‍ പദ്ധതി ഇപ്പോഴും സാധ്യതാ പഠനത്തില്‍ മാത്രമാണെന്നും പദ്ധതിക്ക് ആവശ്യമായ ഫണ്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യും മുമ്പ് ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അത് എപ്പോള്‍ ലഭിക്കുമെന്ന് പറയാറായിട്ടില്ലെന്നും അല്‍ ഷെഹി പറഞ്ഞു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തെയും സാംസ്കാരിക ബന്ധത്തെയും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കറാച്ചിയിലേക്കും മസ്കത്തിലേക്കും ഇതുപോലുള്ള പദ്ധതി ആലോചിക്കുന്നു. ഇതോടൊപ്പം ഗള്‍ഫ് മേഖലയെ പാകിസ്താന്,ബംഗ്ലാദേശ്,ഇന്ത്യ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കാനും ലക്ഷ്യമുണ്ട്. ‘ഈ മേഖലയിലെ ഏകദേശം 1.5 ബില്യണ്‍ ജനങ്ങളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. വിമാനത്തിന് പകരം ട്രെയിന്‍ ഉപയോഗിക്കുന്നത് ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് എളുപ്പമായിരിക്കുമെന്നും അല്‍ ഷെഹി വ്യക്തമാക്കി. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എളുപ്പത്തില്‍ എണ്ണ കൊണ്ടുപോകുക,ഇന്ത്യയിലെ നര്‍മദ നദിയില്‍ നിന്ന് യുഎഇയിലേക്ക് വെള്ളം കൊണ്ടുപോകുക എന്നിവയാണ് അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
മാഗ്ലെവ് സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന വൈദ്യുത കാന്തികങ്ങള് ഉപയോഗിച്ച് ട്രെയിനിനെ മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കുന്നാണ് പദ്ധതി. അറബിക്കടലിന്റെ ഉപരിതലത്തില്‍ നിന്ന് 2030 മീറ്റര്‍ താഴെ വെള്ളത്തില്‍ മുങ്ങുന്ന കോണ്‍ക്രീറ്റ് തുരങ്കങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്കുള്ക്കും ഗള്‍ഫിലേക്കുള്ള കവാടമായിരിക്കുമിത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് അന്റാര്‍ട്ടിക്കയില്‍ നിന്ന് യുഎഇയിലേക്ക് മഞ്ഞുമലകള്‍ കയറ്റി അയയ്ക്കുന്നത് പോലുള്ള രസകരമായ ആശയങ്ങള്‍ ഇതേ കമ്പനി മുമ്പ് നിര്‍ദേശിച്ചിട്ടുണ്ട്.