കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ഇസ്രാഈല്‍ ആക്രമണങ്ങള്‍ കൊണ്ടു ജീവിതം പൊറുതിമുട്ടിയ ലബനന് യുഎഇയുടെ നിലയ്ക്കാത്ത സഹായ പ്രവാഹം. ലെബനനുള്ള മാനുഷിക സഹായ ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി മെഡിക്കല്‍,ഭക്ഷ്യവസ്തുക്കള്‍,ആംബുലന്‍സുകള്‍,ഷെല്‍ട്ടര്‍ ഉപകരണങ്ങള്‍ എന്നിവയുമായി മൂന്ന് വിമാനങ്ങള്‍ കൂടി യുഎഇ ലബനനിലേക്ക് അയച്ചു. ‘യുഎഇ ലെബനനൊപ്പം നില്ക്കുന്നു’ എന്ന രണ്ടാഴ്ചത്തെ ദേശീയ ദുരിതാശ്വാസ കാമ്പയിന്റെ ഭാഗമായി 515 ടണ്‍ സഹായ സാമഗ്രികളുമായി രാജ്യം ഇതുവരെ 12 വിമാനങ്ങള്‍ അയച്ചിട്ടുണ്ട്.
ഒക്ടോബര്‍ 8ന് ആരംഭിച്ച കാമ്പയിന് ലോകാരോഗ്യ സംഘടന, അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണര്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ്ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികള്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി ഏകോപിപ്പിച്ചാണ് യുഎഇ സഹായം നല്‍കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയോടെയാണ് കാമ്പയിന് ആരംഭിച്ചത്. ലെബനന് അഭയാര്‍ഥികള്‍ക്കായി 120 ടണ്‍ സഹായ സാമഗ്രികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി യുഎഇ അയച്ചത് രാജ്യത്തിന്റെ മാനുഷിക പ്രതിബദ്ധതയും ആഗോള ഉത്തരവാദിത്തവും ദുഷ്കരമായ സമയങ്ങളില്‍ ജനങ്ങള്‍ക്കും സമൂഹത്തിനും ഒപ്പം നില്‍ക്കാനുള്ള യുഎഇയുടെ സഹിഷ്ണുതയുമാണെന്ന് വികസന, അന്താരാഷ്ട്ര സംഘടനകള്‍ക്കായുള്ള വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി പറഞ്ഞു.