
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബുദാബി: കുട്ടികളുടെ സംരക്ഷണത്തിന് യുഎഇ സര്‍ക്കാര്‍ നടത്തുന്ന ശക്തമായ ശ്രമങ്ങള്‍ക്കും സമഗ്രമായ പദ്ധതികള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. കുട്ടിക്കടത്ത്,ലൈംഗിക ചൂഷണം,പീഡനം എന്നിവയെക്കുറിച്ച് യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ മമ ഫാത്തിമ സിംഗത്തേഹാണ് യുഎഇയെ വാനോളം പുകഴ്ത്തിയത്. അബുദാബിയിലെ സെന്റ് റെജിസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിംഗത്തേഹ് ഇക്കാര്യം വ്യക്തമാക്കിയത്. ‘സര്‍ക്കാര്‍ പ്രതിനിധികളുടെ മികച്ച സഹകരണത്തിനും ക്രിയാത്മക ഇടപെടലിനും ഞാന്‍ നന്ദിപറയുന്നു. എല്ലാവരും മികച്ച സംഭാഷണത്തിന് താല്പര്യം കാണിച്ചു. ഈ മാസം 14 മുതല്‍ 24 വരെ നടത്തിയ സന്ദര്‍ശനത്തിനിടെ, സിംഗത്തേഹ് അബുദാബി,ദുബായ്,റാസല്‍ഖൈമ,അജ്മാന്,ഉമ്മുല്‍ഖുവൈന്‍,ഷാര്‍ജ,ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളിലും പര്യടനം നടത്തി. അവിടെ ഫെഡറല്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പൊലീസ്,ജുഡീഷ്യറി,സിവില്‍ സൊസൈറ്റി,സേവന ദാതാക്കള്‍,കുട്ടികള്‍ എന്നിവരുടെ പ്രതിനിധികളുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ‘വിവിധ മേഖലകളിലെയും മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി താന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും തന്റെ മൊത്തത്തിലുള്ള മതിപ്പ് വളരെ പോസിറ്റീവായിരുന്നുവെന്നും സിംഗത്തേഹ് എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയോട് (വാം) പറഞ്ഞു. തന്റെ സന്ദര്‍ശനത്തിനായുള്ള തയാറെടുപ്പ് തന്നെ ആശ്ചര്യപ്പെടുത്തി. അവതരണങ്ങളെല്ലാം വിപുലവും വിശദവുമായിരുന്നു. ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ക്ക് തുറന്ന മനസുള്ളവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.