
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
അബുദാബി: യുഎഇയില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന ഉംറ സംഘം യാത്രക്കുള്ള തയാറെടുപ്പുകളില്‍. സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച് ഉംറ നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയവര് സഊദിയില്‍നിന്നും തിരിച്ചുപോകേണ്ട അവസാന തിയ്യതി ഈ മാസം 29 ആണ്. അതുകൊണ്ടു തന്നെ ഇതിനു മുമ്പായി ഉംറ നിര്‍വഹിച്ചു തിരിച്ചുപോരാന്‍ കഴിയും വിധമാണ് യുഎഇയില്‍നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ യാത്ര ആസുത്രണം ചെയ്തിട്ടുള്ളത്. അടുത്തമാസം ആദ്യവാരം മുതല്‍ തന്നെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതുകൊണ്ടാണ് ഈ മാസം തന്നെ ഉംറ തീര്‍ത്ഥാടകര്‍ തിരിച്ചുപോകണമെന്ന് സഊദി മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
യുഎഇയില്‍നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളികളാണ് ഉംറ നിര്‍വഹിക്കാന്‍ പോകുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും കരമാര്‍ഗമാണ് യാത്ര ചെയ്യുന്നത്. റമസാന്‍,സ്കൂള്‍ അവധിക്കാലം തുടങ്ങി യ സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് ഉംറക്ക് പോകുന്നത്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന സംഘം ഇന്ന് പുറപ്പെടും. 95 പേരടങ്ങുന്ന സംഘം രണ്ടു ബസുകളിലായാണ് യാത്ര തിരിക്കുന്നത്. ഇസ്്ലാമിക് സെന്ററില്‍ നിന്ന് ഈ വര്‍ഷം പതിനാലാമത്തെ ഉംറ സംഘമാണ് ഇന്ന് പുറപ്പെടുന്നത്. ഉംറ നിര്‍വഹിക്കാന്‍ സ്വന്തം വാഹനത്തിലും വിമാനം വഴിയും പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കുറഞ്ഞനിരക്കില്‍ ബജറ്റ് എയര്‍ലൈനുകളുടെ ടിക്കറ്റ് ലഭിക്കുമെന്നതും യാത്രക്കാര്‍ക്ക് സൗകര്യമാണ്. മദീനയിലേക്ക് വിസ് എയര്‍ നടത്തുന്ന സര്‍വീസാണ് യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന സാങ്കേതിക തടസങ്ങ ള്‍ അടുത്തകാലത്തായി ഇല്ലാതായതോടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിരവധിപേര്‍ സഊദിയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സ്വന്തമാക്കിയിട്ടുള്ളതുകൊണ്ട് വര്‍ഷത്തില്‍ പലതവണ ഉംറ നിര്‍വഹിക്കുന്നവരും അനവധിയാണ്. നിലവില്‍ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഉംറ വിസക്ക് നല്കുന്ന അതേ തുക തന്നെ നല്കിയാല് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ ലഭിക്കും. അതുകൊണ്ട് ഈ വിസയാണ് എല്ലാവരും താല്പര്യപ്പെടുന്നത്. ഹജ്ജ് കഴിയുന്നതോടെ വീണ്ടും മള്‍ട്ടിപ്പ്ള്‍ വിസ അനുവദിക്കുമെന്നാണ് കരുതുന്നത്. ഒമാനില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഒമാനില്‍ നിന്നും സഊദിയിലേക്ക് നേരിട്ടുള്ള റോഡ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ അടുത്തകാലത്തായി യുഎഇ ബോര്ഡറില് തിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഒമാനില്‍ നിന്നുള്ളവര്‍ യുഎഇ വഴിയാണ് സഊദിയിലേക്ക് പോയിരുന്നത്.