
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
റാസല്ഖൈമ : റാസല്ഖൈമ ഇന്കാസിന്റെ അഭിമുഖത്തില് ഉമ്മന്ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. റാസല്ഖൈമ ഇന്ത്യന് അസോസിയേഷന് ഓഡിറ്റോറിയത്തില് നടന്ന അനുസ്മരണ സംഗമത്തില് നാസര് അല് മഹ അധ്യക്ഷത വഹിച്ചു. ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ്് എസ. എ സലീം ഉദ്ഘാടനം ചെയ്തു. ഇന്കാസ് യുഎഇ വര്ക്കിംഗ് പ്രസിഡന്റ് രവീന്ദ്രന് മുഖ്യപ്രഭാഷണം നിര്വഹിച്ചു. റാസല്ഖൈമ കെഎംസിസി സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്, കെഎംസിസി ജനറല് സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്, കെഎംസിസി സംസ്ഥാന ഭാരവാഹികളായ നാസര് പൊന്മുണ്ടം, അസീസ് കൂടല്ലൂര്, വെട്ടം അബ്ദുല് കരീം, മൂസ കുനിയില്, നിസാര് ചിറവല്ലൂര്, മുസ്തഫ പോട്ടൂര്, ഇന്കാസ് നേതാക്കളായ കിഷോര് കുമാര്, പ്രസാദ്, അജി സക്കറിയ, സിംസണ്, ആസാദ്, പ്രിസ്റ്റിന്, ജില്ജോ, സുരേഷ്, അഡ്വ:പ്രദീപ് നസീര് ആനേരി വിവിധ സംഘടനാ നേതാക്കളായ ഡോ. റെജി, സേതുനാഥ്, സംസാരിച്ചു. ഇന്കാസ് ജനറല് സെക്രട്ടറി അശോക് കുമാര് സ്വാഗതവും ഫൈസല് പനങ്ങാട് നന്ദിയും പറഞ്ഞു.